ഭയങ്കര ആകാംക്ഷയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ബിജേപിയെയും നയിച്ചുകൊണ്ട് അമിത്ാ ഷാ അങ്ങനെ പോകുന്നതു കാണാന്‍. പറഞ്ഞിട്ടെന്താ പാവം നാട്ടുകാര്‍ക്ക് ഭാഗ്യമില്ലാതായിപ്പോയി. ഉടുത്തൊരുങ്ങി നടക്കാനിറങ്ങിയപ്പോഴാണ് അണികള്‍ക്ക് മനസ്സിലായത്, സകല വെല്ലുവിളിയും നടത്തിയ പ്രസിഡന്റ് കൂടെയില്ലെന്ന്. നടന്ന് മെലിയും മുമ്പ് അമിത്ഷായ്ക്കൊപ്പം ഒരു സെല്ഫിയൊക്കെയെടുക്കാന് തീരുമാനിച്ചിരുന്ന പിണറായിലെ സഖാക്കളെയും കക്ഷി നിരാശപ്പെടുത്തിക്കളഞ്ഞു.
പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കണം, അതുകൊണ്ട് താനില്ല എന്നാണ് അമിത് ഷാ അറിയിച്ചതത്രെ. ഇതുകേട്ടാല്‍ തോന്നും ഈ ജനരക്ഷായാത്ര കണ്ണൂരിലെ ഏതോ ഒരു പഞ്ചായത്ത് കമ്മിറ്റിയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന്. അപ്പോള്‍ ഇത് കളി വേറെയാണ്. അല്ലെങ്കില്‍ പിണറായിയുടെ പ്രസംഗം വല്ലതുംകേട്ടുകാണും. സംഗതി മലയാളത്തിലാണെങ്കിലും ഏത് അമിത് ഷാജിക്കും കാര്യം പിടികിട്ടും. ശിശുമരണനിരക്കില്‍ കേരളത്തിന്റെ സ്ഥാനം പത്താണ്, യുപിയുടേതാകട്ടെ 43ഉം. എന്നിട്ട് ആ യോഗി ആദിത്യനാഥ് പറയുകയാണ്, യുപിയെ കണ്ടുപഠിക്കാന്‍. കേരളം വിടുമോ. പിണറായി സഖാവിനെ പഴയ ഭാഷ പുറത്തെടുപ്പിച്ചതാണ് അതുകൊണ്ടുണ്ടായ മിച്ചം.