ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞത്. മോദി വന്നതില്‍ പിന്നെയാണ് ഇതിനൊക്കെ ഒരു സിലിബ്രിറ്റി സാന്നിധ്യമൊക്കെ ഉണ്ടായത്. അത് സമ്മതിച്ചുകൊടുക്കണം. അല്ലെങ്കില്‍ കുറച്ച് കോണ്‍ഗ്രസുകാര്‍ ഗാന്ധിതൊപ്പിയൊക്കെ ഇട്ട് രഘുപതി രാഘവ രാജാറാമൊക്കെ പാടി അങ്ങനെ ഇരിക്കും. ഇതിപ്പോ സിനിമാരംഗത്തുനിന്ന് ഒരു സൂപ്പര്‍ താരത്തെ ഒാരോ കൊല്ലവും രംഗത്തിറക്കലാണ് പതിവ്. ലാലേട്ടനായിരുന്നു ഇത്തവണത്തെ താരം. അടുത്ത സിനിമകളില്‍ ശുചിത്വത്തെക്കുറിച്ച് നാലുഡയലോഗും രണ്ടുസീന്‍ അധികവും ഉള്‍ക്കൊള്ളിച്ചാല്‍ സംഗതി പൊളിക്കും.