സുധീരന് കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചതെന്തിനാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് തന്നെ സംശയമുണ്ടായിരുന്നു. ഇപ്പോ ഇതാ കാരണം പിടികിട്ടി. സ്വാതന്ത്ര്യസമരത്തിന് തയ്യാറെടുക്കുകയായിരുന്നു ലക്ഷ്യം. മദ്യത്തിനെതിരെയാണ് പതിവുപോലെ ഈ സമരവും. പിണറായി വന്നപ്പോള്‍ വഴിമാറിയ മദ്യവിരുദ്ധചരിത്രം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കോഴിക്കോടായിരുന്നു വേദി. സുധീരനെ സ്വാതന്ത്ര്യസമരത്തിന്റെ നായകനായി പ്രഖ്യാപിച്ചത് കെസി അബുവോ ടി.സിദ്ധിഖോ ഒക്കെയായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ശ്രദ്ധിച്ചോ അടിപൊളിയായിട്ടുണ്ട്.
ബാര്‍ പൂട്ടിയതുമൂലം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകള്‍ പിണങ്ങിപ്പോയെന്നാണ് കുറച്ചുനാളായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് കണക്കുനിരത്തി തള്ളിപ്പറഞ്ഞ് സുധീരനും മടുത്തു. അതുകൊണ്ട് കണക്കല്ല, ചില കാര്യങ്ങളാണ്പറയുന്നത്. പട്ടികളും കൊതുകുകളുമാണ് യഥാര്‍ഥ വില്ലന്മാര്. കോഴിക്കോട്ട് ടൂറിസ്റ്റായി എത്തിയതല്ല സുധീരന്. എന്നിട്ടും തങ്ങളെ ആക്ഷേപിച്ചതിന് പട്ടികള്‍ സുധീരന് നേരെ കുരച്ചു. സുധീരന് തന്നെയാണ് ആ കുരയെകുറിച്ച് വെളിപ്പെടുത്തിയത്.