E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സോളാർ ചൂടിൽ വിയർത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടവേള കഴിഞ്ഞ് ഉമ്മന്‍ചാണ്ടിയും സോളറും സരിതയുമൊക്കെ കുടത്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഭരണം കൈയ്യിലില്ല എന്നൊരു പ്രശ്നമേ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് ഇപ്പോഴുള്ളു. മുന്‍ മുഖ്യമന്ത്രിക്ക് ഇടപാടില്‍ പങ്ക് എന്നതിനെ മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ഇടപാടില്‍ പങ്ക് എന്ന് പിണറായി വിജയന്‍ തിരുത്തി വായിച്ചാല്‍ തീരുന്ന പ്രശ്നമേ ഉമ്മന്‍ചാണ്ടിക്ക് തല്‍ക്കാലമുള്ളു. പക്ഷേ സംഗതി അതുകൊണ്ടൊന്നും തീരില്ലെന്നാണ് സരിത നായര്‍ പറയുന്നത്. 

ഓഫിസിന് പങ്ക് എന്നുവച്ചാല്‍ ആ ഓഫിസ് ഇപ്പോഴില്ലല്ലോ. അപ്പോ പിന്നെ എന്തുനടപടിയെടുക്കും? ഇനി ആരുടെ ഓഫിസ് ആയിരുന്നു അത് എന്ന ചോദ്യത്തിലൂടെ വഴി കണ്ടെത്താമെന്നേയുള്ളു. അല്ലെങ്കില്‍ ഭൂതകാലത്തില്‍ പെട്ടുപോയ ഒരു ഓഫിസിനെ അഴിമതി കേസില്‍ പെട്ടതിനെ ശിക്ഷിക്കാനൊന്നും പറ്റില്ലല്ലോ. 

താനെത്ര കൂളാണ് എന്നിട്ടും എന്ന് കാണിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി ഏവര്‍ക്കും മാതൃകയാണ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം നേരെ പോയത് അല്‍പം കല ആസ്വദിക്കാനാണ്. അല്ലെങ്കിലും ഇത്തരം പെട്ടുകിടക്കുന്ന നേരത്താണ് ഉള്ളിലെ കലാഹൃദയം നിറഞ്ഞു തുളുമ്പുന്നത്. 

തെറ്റ് ചെയ്യാത്തതിന്റെ വ്യക്തമായ സൂചനയാണ് ആ നൃത്താസ്വാദനത്തിലൂടെ കണ്ടത്. എന്നാ പിന്നെ സരിതയുടെ കലാപ്രകടനവും കൂടി കണ്ടിട്ട് പോവാം. വരികള്‍ ശ്രദ്ധിക്കണം. അതുകേള്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലം പതിയെ ഓര്‍മവരും.