ദക്ഷിണേഷ്യയിലെ വേങ്ങര രാജ്യത്ത് ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോടിയേരിയും അറിഞ്ഞിട്ടുണ്ട്. ആ കുഞ്ഞാലിക്കുട്ടി പറ്റിച്ച പണിയാണ്. സിപിഎമ്മിനെ സംബന്ധിച്ച് വേങ്ങരയിലെ ട്രംപാണ് കുഞ്ഞാലിക്കുട്ടി. പിന്നെ, മുസ്ലീംലീഗില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് പ്രതീക്ഷ. എന്നാല്‍ അത് തര്‍ക്കമല്ലെന്നും യോഗം ചേര്‍ന്ന് രോഹിന്ഗ്യന് അഭയാര്ഥികളെകുറിച്ച് ചര്ച്ചചെയ്യുകയായിരുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. പടച്ചോനറിയാം.
വേങ്ങര മുസ്ലീംലീഗിന്റെ കോട്ടയോ കൊട്ടാരമോ എന്നത് പക്ഷെ, സിപിഎം കാര്യമാക്കുന്നില്ല. വീടും കടയുമൊക്കെ കയറി സന്ദേശം കൈമാറും. മറ്റൊന്നുമല്ല. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന സന്ദേശം. അതോടെ വോട്ടര്‍മാര്‍ കൂട്ടുത്തോടെ മറിയും. ഒരുസംശയവും വേണ്ട.