E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ജോർജ് വക്കീൽ സ്പീക്കിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസ് ഒരു ത്രില്ലര്‍ സിനിമപോലെ ഇങ്ങനെ പോവുകയാണ്. ഓരോ സീനും പ്രേക്ഷകരെ പിടിച്ചിരുത്തിക്കളയും. ഒന്ന് ലാഗ് ആവുന്നു എന്നു തോന്നുന്ന സമയം കൃത്യമായി ഒരു ടേര്‍ണിങ് പോയിന്‍റും ഉണ്ടാവും. നാദിര്‍ഷയെ ആള് വീക്കായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലുപോലും നടന്നില്ല. അതൊരു ഭാഗത്ത്. മറുഭാഗത്ത് പി.സി.ജോര്‍ജ് ലാന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തവണ അമേരിക്കയൊക്കെ ഒന്ന് കറങ്ങിയുള്ള വരവാണ്. പി.സി.പോന്നതോടെ അവിടുത്തെ കൊടുങ്കാറ്റും നിന്നെന്നാണ് അമേരിക്കന്‍ കരക്കമ്പിയിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. എന്തൊക്കെയായാലും ആള് പുലര്‍ച്ചെക്കെത്തി ആദ്യം നാട്ടുകാരോട് സംവദിച്ചത് ദിലീപ് കേസിനെക്കുറിച്ചായിരുന്നു. ദിലീപിന്റെ വക്താവായി പി.സി. ജോര്‍ജ് തുടരും. 

മുമ്പ് ദിലീപിനെ പാര്‍ട്ടി ഭേദമന്യേ എല്ലാവരും തെറിവിളിക്കുന്ന കാലത്തും ആകെ രണ്ടുവര്‍ത്തമാനം പറയാനുണ്ടായിരുന്നത് പി.സി.ജോര്‍ജായിരുന്നു. ഇപ്പോ സ്ഥിതി മാറിയല്ലോ. പലരും ലേഖനം വരെ എഴുതാന്‍ തുടങ്ങി. ഭരണപക്ഷത്തെ എംഎല്‍എ ജയിലില്‍ പോയി തിരിച്ചെത്തി ദിലീപിന് ഇങ്ക്വിലാബ് വിളിച്ചാണ് മടങ്ങിയത്. ആ മാറിയ കാലാവസ്ഥയില്‍ പി.സി. ജോര്‍ജിന്റെ പറച്ചിലിനും മാറ്റമുണ്ട്. പൊലീസിനെ വട്ടം കറക്കുന്ന വക്കീലായാണ് ഇപ്പോഴത്തെ വരവ്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായി പഠിക്കാനാണോ പി.സി. ജോര്‍ജ് അമേരിക്കയില്‍ പോയതെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത് വെറും സംശയമല്ല. അതില്‍ കാര്യമുണ്ട്. കേസില്‍ ചില അമേരിക്കന്‍ നീക്കുപോക്കുകള്‍ നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍. ഇങ്ങനെയൊക്കെ ഈ കേസിലെ രഹസ്യങ്ങള്‍ വിളിച്ചുപറയുന്നതൊക്കെ ശരി. നല്ലതാണ്. ഇനി ഇതൊക്കെ പി.സി ജോര്‍ജ് വിളിച്ചുപറയുന്നതിനെ പിന്നിലെ രഹസ്യം കൂടി ആരെങ്കിലും പുറത്തുവിട്ടാല്‍ അതായിരിക്കും മെഗാഹിറ്റ്. 

ഈ പി.സി.ജോര്‍ജിനെതിരെ പലവിധവാര്‍ത്തകള്‍ വരുന്നതെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ഇതൊക്കെ പി.സി.തന്നെ അറിഞ്‍ുള്ള ഒരു പണിയാണെന്ന് അറിഞ്ഞിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇതു കേള്‍ക്കണം. ഇതൊക്കെ പി.സി.ജോര്‍ജിന്റെ വിട്ടുവീഴ്ചകളാണ്. തന്നാലാവുംവിധമുള്ള സ്വയംസേവനം.