ടൂറിസം മേഖലയെ ഓര്‍ത്ത് ആശങ്കപ്പെടുകയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്. കാരണം മറ്റൊന്നുമല്ല. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തള്ളുതാങ്ങാം, പക്ഷെ, വികസനം താങ്ങാനാവില്ല എന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്. പിണറായിയും കണ്ണന്താനവും തമ്മിലുള്ള ബന്ധവും അത്ര പിടിച്ചിട്ടില്ല. ഇരുവരും ചേര്‍ന്ന് എന്ത് വിമാനമാണ് കണ്ടുപിടിക്കുന്നതെന്നാണ് ഹസ്സന് ചോദിക്കുന്നത്.
പക്ഷെ, ഹസ്സന് ശരിക്കും ഒരു കാര്യം കണ്ടുപിടിച്ചുകളഞ്ഞു. ബീഫിന്റെ കാര്യം. കേരള ഹൗസില്‍ പിണറായി, കണ്ണന്താനത്തെ ഊട്ടിയ ദിവസം സിഐഡി വേഷത്തില്‍ ഹസ്സനുമുണ്ടായിരുന്നു. അല്ലെങ്കിലും ഇത്തരം കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ മറ്റൊരാളെ കണ്ടെത്താന്‍ പാടാണ്.