നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശ്രീനിവാസന് ദിലീപിനെ വലിയ വിശ്വാസമാണ്. വിശ്വാസം മാത്രമല്ല, നടിയെ ആക്രമിച്ച പരിപാടിപോലുള്ള മണ്ടത്തരങ്ങള്‍ ചെയ്യുന്ന ആളല്ല ദിലീപ് എന്നൊക്കെയാണ് പറയുന്നത്. അതേതായലും നന്നായി, ആ ആക്രമണത്തെ ഒരു മണ്ടത്തരപരിപാടിയായി കാണാനും നല്ല തൊലിക്കട്ടി തന്നെ വേണം. ഈ തൊലിക്കട്ടിയില്‍ വിശ്വാസമില്ലാത്ത ആരോ പക്ഷേ കണ്ണൂരിലെ ശ്രീനിവാസന്റെ താമസമില്ലാത്ത വീട്ടില്‍ പോയി കരിഓയിലും ഒഴിച്ചു. അതിനെ നമുക്ക് ഒരു പോഴത്തരമായും കാണാം.