അങ്ങനെ വെള്ളാപ്പള്ളിക്കും ഒരുമോഹം. ചില്ലറ മോഹമല്ല. ബിഡിജെഎസിനെ എല്‍ഡിഎഫില്‍ കൊണ്ടുകെട്ടണം. അതിനുള്ള പ്രാരംഭ നടപടിയായിരുന്നുവത്രെ പിണറായി വിജയനെ അടുത്തകാലത്ത് പൊക്കിപൊക്കി പറയാന്‍ തീരുമാനിച്ചത്.
പിണറായി വിജയന് അങ്ങനെ വലിയ മറവിയൊന്നും ഉള്ളകൂട്ടത്തിലുള്ള ആളേയല്ല. ഇനി വെള്ളാപ്പള്ളി അങ്ങനെ വല്ലതും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് മാറാനാണ് ഇത് കാണിക്കുന്നത്.
അച്ഛനും മകനും പക്ഷേ രണ്ട് പദ്ധതികളാണ്. ലക്ഷ്യം ഒന്നുതന്നെയാണെങ്കില്കൂടിയും. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. ക്ലൈമാക്സ് പക്ഷേ മറ്റൊന്നാവും.