വിനായക ചതുര്‍ഥി കഴിഞ്ഞതോടെ സിപിഎമ്മും ബീജേപ്പിയും പണ്ടത്തെപ്പോലെയായി. പരസ്പരം കാണുന്നതേ ചതുര്‍ഥിയാണ്. എല്ലാവര്ക്കും ജീവിക്കണം എന്നുംപറഞ്ഞ് ബീജേപ്പി ജനരക്ഷായാത്രയ്ക്ക് ഒരുങ്ങുകയാണ്. സാക്ഷാല്‍ അമിത് ഷായാണ് കണ്ണൂരിലേക്ക് വരുന്നത്. ജനാധിപത്യം തകര്‍ക്കപ്പെടും എന്ന കാര്യത്തില്‍ ജില്ലാസെക്രട്ടറി പി.ജയരാജന് ഒരുസംശയവുമില്ല.
എല്ലാവര്ക്കും ജീവിക്കണം എന്നാണല്ലോ ബിജേപിയുെട മുദ്രാവാക്യം. എല്ലാവര്ക്കും എന്നു പറയുമ്പോ പാവം സിപിഎമ്മുകാരും പെടുമോ എന്നാണ് ഇനി അറിയേണ്ടത്. കാരണം അമിത് ഷാ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലൂടെയൊക്കെ പോകുമെന്നൊരു കരക്കമ്പി കേള്‍ക്കുന്നുണ്ട്. അത് ശരിയാണെങ്കില്‍ പണി പാളും. യുപിയിലും ഹരിയാനയിലുമൊന്നും അമിത് ഷായെ ഇപ്പോള്കണികാണാനില്ല. സകല കുഴപ്പവും കേരളത്തിലാണല്ലോ. അപ്പോള്‍ അമിത്ഷാ ഇവിടെത്തന്നെയുണ്ടാകും.
ജയരാജേട്ടന് ഇങ്ങനെ വെറുതെ കിടന്ന് പനിക്കണ്ട. പിണറായി സഖാവ് ഒപ്പമുണ്ട് എന്നങ്ങ് വിചാരിച്ചാല്‍ മതി. അത് വെറും വിചാരമില്ല. സംഗതി സത്യമാണ്. അമിത് ഷാ അല്ല, അതിലും വലിയ ഭീകരന് വന്നാല്‍ത്തന്നെ എങ്ങനെതുരത്താം എന്നും പിണറായി പറഞ്ഞ് തരും. വെറുതെ നടക്കില്ല. കളരി പഠിക്കണം. കളരി. നമ്മുടെ സ്വന്തം ചൈനയ്ക്ക് പോലും ബലം നല്കിയ പരിപാടിയാണ് കളരി. ആര്ജിച്ചാട്ടെ വേഗം.