അരിമുട്ടിയ ആള്ദൈവത്തെയോര്ത്ത് കരയണ്ട. കാരണം എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ആന്ധ്രയില്‍നിന്ന് ലോഡുകണക്കിന് അരിയുമായി വന്നിട്ടുണ്ട് നമ്മുടെ സ്വന്തം തിലോത്തമന് മന്ത്രി. അഴിമതിയെന്തെന്ന് അറിയുകപോലുമില്ലാത്തെ സപ്ലൈക്കോയുമുണ്ട് കൂട്ടിന്. ഇനി പഴയതുപോലെയല്ല. ഓണമാണ് എല്ലാദിവസവും മലയാളിക്ക്. വിലകൂടില്ല എന്നുമാത്രമല്ല ആവശ്യമുള്ളതെന്തും തുച്ഛവിലയ്ക്കും കിട്ടും. മാവേലി കഴിഞ്ഞാല്‍ ഇനി മലയാളി ഓര്‍ക്കേണ്ട ഒരേയൊരാള്‍ തിലോത്തമനാണ്.
സംഭവം കലക്കി. മലയാളിയോടുള്ള അങ്ങയുടെ സ്നേഹമൊക്കെ ക്ഷ പിടിച്ചു. പക്ഷ, സത്യത്തില്‍ ഇത് ഒരു മധുരപ്രതികാരമല്ലേ എന്നൊരു സംശയം ഇല്ലാതില്ല. കാരണം പ്രതിപക്ഷ നേതാവ് തിലോത്തമനെ കളിയാക്കിയതിന് കയ്യുംകണക്കുമുണ്ടോ. ആന്ധ്രയില്‍ ആദ്യം പോയപ്പോ എന്തൊക്കെയായിരുന്നു പരദൂഷണം. അള മുട്ടിയാല്‍ തിലോത്തമനും കടിക്കും.