E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ചന്ദ്രേട്ടൻ ഇവിടെയാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു സങ്കട കഥ കേട്ടും കണ്ടും വരാം ഇനി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ സംസ്ഥാനപ്രസിഡന്റിന്റേതാണ് സങ്കടഹര്‍ജി. ആര്‍. ചന്ദ്രശേഖരന്‍ ഒരു യാത്രയിലാണ്. സമരപ്രഖ്യാപന വാഹനജാഥ. എല്ലാനേതാക്കളേയും പോലെ കാസര്‍കോട് നിന്ന് ഈ മാസം 14ന് യാത്രതുടങ്ങി. ഉദ്ഘാടിച്ചത് രമേശ് ചെന്നിത്തലയാണ്. വടക്കു കടന്ന് തെക്കോട്ട് കയറിയതേയുള്ളു, കോട്ടയത്തെത്തിയപ്പോള്‍ ആള് ഒറ്റക്കായിപ്പോയി. അതോടെ കരച്ചിലും തുടങ്ങി. 

ചന്ദ്രശേഖരന്‍ ആരെയാണുദ്ദേശിച്ചതെന്ന് ഇപ്പോള്‍ മനസിലായല്ലോ. പേര് പോലും പറയാന്‍ കൊള്ളില്ലാന്ന് മനസില്‍ വിചാരിക്കുന്നതുകൊണ്ടാണോന്നറിയില്ല, ആ ആളെ അദ്ദേഹമെന്നേ ചന്ദ്രശേഖരന്‍ വിളിക്കൂ. അതുകൊണ്ട്, ചന്ദ്രശേഖരന്‍ അദ്ദേഹം എന്നു പറയുമ്പോഴൊക്കെ ഉമ്മന്‍ചാണ്ടിയുടെ മുഖം മനസില്‍ വരുത്താന്‍ പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ഐഎന്‍ടിയുസിയില്‍ ഗ്രൂപ്പില്ലാന്നൊക്കെ ചന്ദ്രശേഖരന്‍ പറയും. കോണ്‍ഗ്രസില്‍ ഓരോ നേതാവും ഉയര്‍ത്തുന്ന പാര്‍ട്ടി കൊടിക്ക് വരെ ഗ്രൂപ്പുണ്ട് എന്ന് സകലമാന ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. ഇനിയിപ്പോ അദ്ദേഹം പറയുന്നതുപോലെ ഗ്രൂപ്പില്ലാന്ന് തന്നെ വയ്ക്കുക. രമേശ് ചെന്നിത്തലയുടെ കാര്യം ഒന്ന് പറഞ്ഞ് നോക്ക്, ചന്ദ്രശേഖരന് നൂറുനാവായിരിക്കും. 

ചെന്നിത്തലയാണല്ലോ, പ്രതിപക്ഷ നേതാവ്. അപ്പോ പിന്നെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതൊന്നും ചന്ദ്രശേഖരന്‍ കേള്‍ക്കാനും വഴിയില്ല.