നാട്ടുകാര്‍ക്ക് പനി ബാധിച്ചതിന്റെ ക്ഷീണം മാറ്റാനുള്ള ഓട്ടത്തിലായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അതിനിടയിലാണ് ബാലാവകാശ കമ്മിഷനിലെ നിയമനവിവാദം. മനസാ വാചാ അറിയാത്ത കാര്യമാണ്. രാജി വയ്ക്കണം എന്നൊക്കെ പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിയാല്‍ ആരായാലും പെട്ടുപോകും. ഇ.പി.ജയരാജനെ രാജിവെപ്പിച്ച് കണ്ണൂരിലേക്ക് മടക്കിയ പിണറായി, പക്ഷെ, ഇക്കാര്യത്തില്‍ ടീച്ചര്‍ക്കൊപ്പമാണ്. സര്‍ക്കാരിന്റെ ആരോഗ്യത്തിനും അതാണ് ഉത്തമം.