എല്ലാവരും ആ തോമസ് ചാണ്ടിക്ക് പിറകെയാണ്. കോടീശ്വരനായിട്ടുപോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാവങ്ങളുടെ വീട്ടിലേക്ക് മുറ്റംവരെ കാറുപോകുന്ന വലിയൊരു റോഡ് നിര്‍മിക്കാന്‍ പ്ലാനിട്ടതായിരുന്നു. നിര്‍മാണം റിസോര്‍ട്ടിന് മുന്നിലെത്തിയപ്പോള്‍ പണത്തിന് ചെറിയൊരു ടൈറ്റ്. അന്‍വര്‍ എംഎല്‍യുടെ കാര്യവും സമാനമാണ്. പാവങ്ങളെ സേവിക്കാന്പോയപ്പോഴാണ് വെട്ടിലായത്. പക്ഷെ, ഇതൊന്നും പറഞ്ഞിട്ട് പ്രതിപക്ഷത്തിന് മനസ്സിലാകണ്ടേ. അന്‍വറിനേയും തോമസ് ചാണ്ടിയേയും കണ്ട് പഠിച്ച് കൂടുതല്‍ മുതലാളിമാര്‍ രാഷ്ട്രീയരംഗത്തേക്ക് വരേണ്ടതിന്റെ ആവശ്യകത ഇവരെ തള്ളാതിരിക്കുക വഴി പിണറായിപോലും ചെയ്തത്. എന്നിട്ടും വി.ടി.ബല്‍റാമിനൊക്കെ സംശയം സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന്. സംശയരോഗികള്ക്കെ മറുപടി കൊടുത്ത് പിണറായിക്ക് മടുത്തു.
കോടീശ്വരന്മാരുടെ നിയലംഘനം കണ്ട് പാവങ്ങളുടെ പാര്‍ട്ടിയായ ബിജെപിക്കുണ്ടാ കലി ചെറുതല്ല. പിണറായിയെ തോല്‍പ്പിക്കുന്ന ഭാഷയാണ് പരമ സാത്വികനായ കുമ്മനം രാജശേഖരന്വരെ ഉപയോഗിക്കുന്നത്. കലികാലം.
അല്ലേയല്ല. തോമസ് ചാണ്ടി ചെയ്തത് തെറ്റാണ്. പൊറുക്കാനാകാത്ത തെറ്റ്. പക്ഷെ, കുമ്മനത്തിന്റെ വിഷമം യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല. ആലപ്പുഴ എന്നുപറഞ്ഞാല്‍ തന്നെ പുന്നപ്ര വയലാര്‍ സമരത്തിന്റെ സ്മരണ ജ്വലിക്കും. അവിടെയാണ് തോമസ് ചാണ്ടിയുടെ റോഡ് വിപ്ലവം. പോരാത്തതിന് ബലികുടീരങ്ങളെ എന്ന വിപ്ലവഗാനം 50 വര്‍ഷം ആഘോഷിക്കുന്ന വേളയാണിത്. ഈ സമയത്ത് ആ ചാണ്ടിക്ക് കറകളഞ്ഞ സഖാവായ പിണറായി വിജയന് പിന്തുണ കൊടുക്കാമോ. മോശമായിപ്പോയി.