പിസി ജോര്‍ജിന്റെ കാര്യത്തില്‍കൂടി പിണറായിക്ക് ഈയൊരു വിചാരം ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് സന്തോഷമാകും. കണ്ടില്ലേ, പി.സി.ജോര്‍ജിന്റെ നാക്കയാന് ആ വനിതാകമ്മീഷന് പെടാപാട് പെടുകയാണ്. സ്ത്രീകളെ വാക്കുകൊണ്ടുപോലും അപമാനിക്കാനുള്ള ശ്രമം അനുവദിച്ചുകൊടുക്കരുത്. പത്തിരുപത്തഞ്ചുവര്ഷത്തെ ചരിത്രമുള്ള വനിതാകമ്മിഷനെ ജോര്‍ജിനെതിരായ യുദ്ധത്തിലും എം.സി.ജോസഫൈന് തന്നെയാണ് നയിക്കുക. അവസാനനിമിഷം വരെ പിടിച്ചുനില്ക്കാന് ജോര്‍ജും ശ്രമിക്കും.
സമശീര്··ഷയാണോ അല്ലയോ എന്ന ചര്‍ച്ചയ്ക്കൊന്നും പ്രസക്തിയില്ല ടീച്ചറേ. പി.സി. തെറിവിളിച്ചത് ടീച്ചറേയും ടീച്ചറുടെ കമ്മിഷനെയുമാണ്. അപ്പോള്‍ പിസിയുടെ വിരട്ടലിന് ടീച്ചറുതന്നെ മറുപടികൊടുക്കുമ്പോഴാണ് കണ്ടുനില്ക്കുന്ന നമുക്കൊക്കെ ഒരു ഹരമുണ്ടാവുക. അല്ലെങ്കില്‍തന്നെ ജോര്‍ജിനോട് കടക്കൂ പുറത്തെന്ന് പിണറായി പറഞ്ഞിട്ട് കുറേനാളായില്ലേ.