E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നടുത്തളത്തിലെ പുണ്യാളൻമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാധാരണ വികസനനായകരെന്നൊക്കെയാണ് ജനപ്രതിനിധികളെ വിളിക്കാറ്. ജനപ്രതിനിധികളായശേഷം നാടിനുവേണ്ടി പലതും ചെയ്യുന്നതോടെയാണ് അങ്ങനെയൊരു പേരുദോഷം വരാറ്. ഇവിടെ ചിലര്‍ അങ്ങനെയല്ല. ആദ്യം വികസനം സംഘടിപ്പിക്കും. കാശൊക്കെ ഇറക്കി നാട്ടില്‍ പലതും ചെയ്യും. ചില പ്രത്യേകഘട്ടങ്ങളില്‍ വികസനം ഇതുപോരാന്ന് തോന്നും. പിന്നെയുള്ള വഴിയാണ് ജനപ്രതിനിധി ആവുക എന്നത്. അങ്ങനെ ആയവരാണ് തോമസ് ചാണ്ടിയും പി.വി. അന്‍വറുമൊക്കെ. അല്ലാതെ വി.ടി.ബല്‍റാം പറയുന്നപോലെയൊന്നും അല്ല. 

മുഖ്യമന്ത്രിക്ക് പക്ഷേ കാര്യങ്ങളൊക്കെ പിടികിട്ടിയിട്ടുണ്ട്. തോമസ് ചാണ്ടിയെപ്പോലെയൊരാളെ മന്ത്രിയൊക്കെ ആക്കുമ്പോഴേ പിണറായി ചിലതൊക്കെ പ്രതീക്ഷിച്ചുകാണുമല്ലോ. പിണറായി ബുദ്ധിയില്ലാത്ത ഒരാളുമല്ല. അതുകൊണ്ട്, ഇതിനെക്കുറിച്ചൊക്കെ സാമാന്യജ്ഞാനം ഉള്ളതുകൊണ്ടും കുവൈറ്റ് ചാണ്ടിയേയും പി.വി. അന്‍വറിനെയുമൊക്കെ അവരവരുടെ പാട്ടിന് വിടുന്നതാണ് ബുദ്ധി. ഒന്നുമില്ലേലും റിസോര്‍ട്ടും പാര്‍ക്കും ഉണ്ടാക്കി നാട്ടില്‍ ആഗോള വികസനം കൊണ്ടുവരുന്നതിനെ പാര്‍ട്ടി വരെ അനുകൂലിച്ചിട്ടല്ലേയുള്ളു. സിപിഎമ്മിന് ആകാമെങ്കില്‍ തോമസ് ചാണ്ടിക്കാണോ പറ്റാത്തത്. 

സഭയില്‍ ഭരണപക്ഷത്തിനെതിരെ ഏത് ആരോപണം വന്നാലും അപ്പോ ഇ.പി.ജയരാജന്‍റെ കാര്യം പ്രതിപക്ഷം എഴുന്നള്ളിക്കും. അങ്ങേര്‍ക്ക് ഒരു സമാധാനവും കൊടുക്കില്ല. ആരോപണം വന്നയാള്‍ രാജിവയ്ക്കണം എന്നാവശ്യപ്പെടുന്നതിനുമുമ്പ് ചിറ്റപ്പന്‍റെ ചരിത്രം പ്രസംഗിക്കലാണ് എല്ലാവരുടേയും പരിപാടി. ജയരാജന്‍ സഖാവ് തന്നെ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണം. അല്ലാതെ പിണറായി സഖാവ് ഇടപെടുമെന്ന് കരുതാന്‍ യാതൊരു നിര്‍വാഹവും ഇല്ല. 

എട്ടുകുടുംബങ്ങള്‍ക്ക് റോഡുണ്ടാക്കിക്കൊടുക്കുക എന്നുവച്ചാല്‍ അതത്ര മോശം കാര്യമൊന്നും അല്ലല്ലോ. റോഡ് പോകുന്നവഴിക്ക് തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് ഉണ്ടായിപ്പോയി എന്നതിന് റോഡെന്തു പിഴച്ചു? റിസോര്‍ട്ട് എന്തുപിഴച്ചു? ചാണ്ടിച്ചന്‍ എന്തുപിഴച്ചു? കാര്യങ്ങളെ വികസനത്തിന്റെ കണ്ണാടി വച്ചുകാണാത്തിന്റെ കുഴപ്പമാണ് ബല്‍റാം സാറെ ഇതൊക്കെ. 

എത്ര തങ്കപ്പെട്ടവനാണീ ചാണ്ടിച്ചന്‍. ഡിവൈഎഫ്ഐക്കാരൊക്കെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലും കൊടുത്ത് പ്രോല്‍സാഹിപ്പിക്കുകയാണ് സത്യത്തില്‍ വേണ്ടത്. നാട്ടില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്ന മാന്യവ്യക്ത്യത്വങ്ങളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും തയ്യാറാവണം. ഒരു കോടീശ്വരന്റെ വേദന മനസിലാകാത്തത്രയും അധപതിക്കരുത് ഈ രാജ്യം ഭരിച്ച പാര്‍ട്ടിക്കാര്‍. 

ഇനി നമുക്ക് അടുത്ത കോടീശ്വരനെ സ്വാഗതം ചെയ്യാം. പി.വി.അന്‍വര്‍. ഇത് റോഡ് വെട്ടിയ കേസല്ല. ഒരു കുന്നിനെ പാര്‍ക്കാക്കി പരിവര്‍ത്തനം ചെയ്ത വികസന നായകനാണ്. മലമുകളില്‍ തീര്‍ത്തും ജൈവീകമായി സൃഷ്ടിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ മുതലാളിയാണ്. ഈ ആളും നാട്ടുകാരുടെ നല്ലജീവിതവും വികസനവും മാത്രമാണ് ലക്ഷ്യം വച്ചത്. ശ്രീ. പി.വി. അന്‍വര്‍, ഒരിക്കല്‍ കൂടി സ്വാഗതം. 

പൂര്‍വാശ്രമത്തില്‍ കോണ്‍ഗ്രസുകാരനായിരുന്നു എന്നതും, രമേശ് ചെന്നിത്തല സംസ്ഥാന പദവി വഹിച്ചപ്പോള്‍ ജില്ലാ പദവി വഹിച്ചിരുന്നു എന്നതുകൊണ്ടും ഇത്തരം പരിപാടികളൊക്കെ നടത്താന്‍ തനിക്ക് ലൈസന്‍സുണ്ട് എന്ന് വിചാരിക്കാന്‍ പാടില്ലല്ലോ. മനസിലുണ്ടെങ്കിലും അതൊക്കെ ഇങ്ങനെ പരസ്യായി പറയുന്നത് തന്നെ ശരിയല്ല. ഇപ്പോഴാണെങ്കില്‍ ഇടതുസ്വതന്ത്രനുമൊക്കെയാണ്. പരിസ്ഥിതിവാദമൊക്കെയാണ് കൂടുതല്‍ ചേരുക. 

പ്രതിപക്ഷം ആരോപണം ഉന്നയിച്ചവരൊക്കെ രമേശ് ചെന്നിത്തലയെ വീട്ടിലേക്ക് ക്ഷണിച്ചാണ് ആരോപണത്തെ നിഷേധിക്കുന്നത്. വേണമെങ്കില്‍ ചെന്നിത്തല സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി കുറ്റം കണ്ടെത്തിയാല്‍ പണി നിര്‍ത്തുമെന്നാണ് ഭീഷണി. നാട്ടിലെ പൊലീസിനേയൊന്നും ഒരു വിലയുമില്ല. ചെന്നിത്തലയെ അടുത്തറിയുന്നവരുടെ ഒരു തന്ത്രമായി മാത്രം ഇതിനെ കണ്ടാമതി. 

പി.വി. അന്‍വറെന്ന വികസനനായകനെക്കുറിച്ച് ആ നാട്ടിലെ കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. അറിയാത്തത് കോണ്‍ഗ്രസുകാര്‍ക്കാണ്. അന്ന് പാര്‍ട്ടിവിട്ടതും ഇടതുചേരിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസുകാരുെട ഈ അറിവില്ലായ്മകൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ അന്‍വര്‍ കോണ്‍സില്‍ തന്നെ തുടര്‍ന്നേനെ. പിന്നെ ആര്യാടന്‍മാരുള്ളതുകൊണ്ട്, വല്ല വയനാട്ടിലേക്കോ മറ്റോ കുടിയേറേണ്ടി വരുമെന്ന് മാത്രം. 

ഇപ്പോ കണ്ടില്ലേ.ഇത്രയും നന്‍മയുള്ള ജനപ്രതിനികളേയാണ് സത്യത്തില്‍ ഈ നാടിനാവശ്യം. അന്‍വറിനേയും തോമസ് ചാണ്ടിയേയും കണ്ട് പഠിച്ച് കൂടുതല്‍ മുതലാളിമാര്‍ രാഷ്ട്രീയരംഗത്തേക്ക് വരേണ്ടതിന്റെ ആവശ്യകതയാണ് സത്യത്തില്‍ ഇതൊക്കെ കാണിക്കുന്നത്. ഫാരിസ് അബൂബക്കറിനൊക്കെ ഇതിപ്പോ പറ്റിയ ചാന്‍സാണ്. എന്നിട്ടും വി.ടി.ബല്‍റാമിന് സംശയം സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന്. ഈ സംശയരോഗിയെക്കൊണ്ട് തോറ്റു.