ചില ജീവിത യാഥാര്‍ഥ്യങ്ങളെ അതേപടി ക്യാമറക്കുമുന്നില്‍ ആവിഷ്കരിച്ച പ്രശസ്തയായ നടി സണ്ണി ലിയോണ്‍ അങ്ങനെ കേരളത്തിലുമെത്തി. പതിവുപോലെ പ്രതീക്ഷിച്ചതിനേക്കാള്‍ ആരാധകര്‍ കൊച്ചിയിലെത്തിയിരുന്നു. ഇവിടെ മലയാളികള്‍ക്കിടയില്‍ ഐപിഎല്‍ ക്രിക്കറ്റോ ഐഎസ്എല്‍ ഫുട്ബോളോ മാത്രമല്ല, മറ്റ് പലതും ഗംഭീരഹിറ്റാകുമെന്നാണ് ആരാധകവൃന്ദത്തെ കണ്ട് സണ്ണിചേച്ചി മനസില്‍ പറഞ്ഞത്. കേരളം ഒരു യാഥാസ്ഥിക നാടല്ലെന്നും പുരോഗമനപ്രസ്ഥാനക്കാരുടെ സ്വന്തം നാടാണെന്നും തടിച്ചുകൂടിയ ആളുകള്‍ പറയുന്നുണ്ടായിരുന്നു.