E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വ്യാജ ഡോക്ടർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള മോഡല്‍ തകര്‍ന്നുതരിപ്പണമാകുന്ന സങ്കടത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രകഷ്ടപ്പെട്ടുനേടിയ പേരാണ്. യു‍ഡിഎഫിന്റെ സദാനേരവുമുള്ള പ്രവര്‍ത്തനത്തിന്റെ ഫലം പിണറായി സര്‍ക്കാര്‍ കണ്ണില്‍ച്ചോരയില്ലാതെ നശിപ്പിക്കുമ്പോള്‍ വിഷമം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ആ അന്തിമോപചാരച്ചടങ്ങ് കണ്ടുനില്‍ക്കാന്‍ ശേഷിയില്ലാത്തതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്‍ ചെന്നിത്തലെ നേരിട്ടിറങ്ങുകയാണ്. പനിയെ തുടച്ചുനീക്കിയേ പറ്റൂ. അതിനായി ഉള്ളിലൊളിപ്പുച്ചുവച്ചിരുന്നു ഡോക്ടറെ ചെന്നിത്തല പുറത്തെടുത്തിട്ടുണ്ട്. നല്ല പയറുപോലെ ഓടിച്ചാടിനടക്കുന്ന പാവം ടി.എന്‍.പ്രതാപനാണ് രമേശിന്റെ ചികില്‍സയില്‍ ആരോഗ്യം വീണ്ടെടുത്തത്. 

സ്റ്റെതസ്കോപ്പിനൊപ്പം ചില പഴഞ്ചൊല്ലുകളും ചെന്നിത്തല പുറത്തെടുത്തിട്ടുണ്ട്. പനിക്കെതിരെയല്ല, പാവം തിലോത്തമനെതിരയാണ് അടുത്ത ആക്രമണം. 

കഴിഞ്ഞ കാലത്ത് ചെന്നിത്തലയും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും സംസ്ഥാനത്തുന്നിന്ന് ഓടിച്ചുവിട്ട ചിലരുടെ മടങ്ങിവരവിലും ചെന്നിത്തല ഖിന്നനാണ്. ഇതൊക്കെ ബൈഹാര്‍ട്ട് പഠിച്ചിട്ടാണ് പറയുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ചികില്‍സിക്കണം എന്നൊന്നും പറഞ്ഞേക്കരുത്. സര്‍ക്കാരിന്റെ സകലപദ്ധതികളും തട്ടിപ്പാണെന്ന് പറയുന്ന ചെന്നിത്തലയ്ക്ക് മരണപ്പെട്ട മുരുകന്റെ വേദന പങ്കുവച്ച് ആരോഗ്യമേഖലയുടെ ദുരവസ്ഥയെകുറിച്ച് പറയണമെന്നുണ്ട്. പക്ഷെ, ബാക്കി ഓര്‍ത്തുപറയാന്‍ സമയമില്ല. നിര്‍ത്തുകയാണ്.