ആന കേരളത്തിന്റെ ദേശീയമൃഗമാണല്ലോ എന്നുവച്ച് ഉത്തരേന്ത്യക്കാരെ പോലെ പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുന്ന പരിപാടി ആനക്കുവേണ്ടി നടപ്പാക്കാനൊന്നും നമ്മളെ കിട്ടില്ല. മനുഷ്യരെ ആക്രമിക്കുന്ന ആനയെ വേണമെങ്കില്‍ മയക്കുവെടിയെങ്കിലും വച്ച് വീഴ്ത്തി തിരിച്ചയക്കും. അതാണ് പോളിസി. വനംമന്ത്രിയാണെങ്കില് ഒന്നാന്തരം ആനപ്രേമിയുമാണ്.
സ്നേഹം കൂടുമ്പോള്‍ അത് മൃഗങ്ങളോടായാലും ശരി അറിയാതെ ഓമനപ്പേരൊക്കെ ഇട്ട് വിളിച്ചുപോവും. വനം മന്ത്രി രാജുവും അങ്ങനെയായിപ്പോയി. കുങ്കി ആനകളെ അതിന്റെ വലുപ്പവും ശക്തിയും പൊലും പരിഗണിക്കാതെ ഓമനപ്പേരിട്ട് വിളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടാണ്. അല്ലാതെ ആനകളെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതുകൊണ്ടല്ല. വനമന്ത്രിക്ക് മൃഗങ്ങളോട് വാല്സല്യമൊക്കെയാവാം. പക്ഷേ ആനകളുടെ പ്രതിഷേധത്തോട് മുഖം തിരിക്കരുത്.
നാട്ടിലിറങ്ങുന്ന ആനകളെ പാര്‍പ്പിച്ച് പരിശീലനം നല്കി നാട്ടാവശ്യങ്ങള്ക്കായി ഉപയോഗിക്കുന്ന പദ്ധതി ഏതായാലും ഭാവിയിലേക്ക് ഗുണം ചെയ്യും. കാടില്ലാതാവുന്ന പശ്ചാതലത്തില്‍ പ്രത്യേകിച്ചും. ഇക്കാര്യത്തിലൊക്കെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കാണിക്കുന്ന അമിത താല്പര്യമാണ് ആനക്കുപോലും മനസിലാകാത്തത്.