അലൂമിനിയം പട്ടേല്‍ എന്നൊക്കെ അഹമ്മദ് പട്ടേലിനെ വിളിച്ചവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട് എന്നതാണ് കോണ്‍ഗ്രസിന്റെ മഹത്വം. അതിന് വേറെ അപ്പീലില്ല. പക്ഷേ അഹമ്മദ് പട്ടേലിനെ സഖാവ് പട്ടേലായി കാണുന്നവരുണ്ട് എന്നത് അതിലും വലിയ കോമഡിയാണ്. ഷായുടെ കച്ചവടം പട്ടേലിന്റെ കച്ചവടത്തോളം എത്തിയില്ല എന്നതാണ് ഇതിന്റെ രാഷ്ട്രീയം. ഇപ്പോള്‍ കൈയ്യടിച്ചില്ലെങ്കില് പിന്നെയെപ്പോഴാന്ന് ആര്‍ക്കും പ്രവചിക്കാനേ സാധ്യമല്ല. പിണറായി വിജയന് ഗുജറാത്തിലുണ്ടായിരുന്നെങ്കില് അമിത് ഷാജിയോട് കടക്ക് പുറത്ത് എന്നെങ്കിലും പറഞ്ഞേനെ.