E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:57 AM IST

Facebook
Twitter
Google Plus
Youtube

രഹസ്യമല്ല പരസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളത്തില്‍ വന്നതും പോയതും എല്ലാവരും അറിഞ്ഞുകാണുമല്ലോ. ഇനി നമ്മള്‍ അറിഞ്ഞില്ലെങ്കിലും ദേശീയ തലത്തില്‍ നാലാള്‍ അറിയാനാണല്ലോ വന്നതുതന്നെ. പക്ഷേ ആള് ഭയങ്കര വര്‍ത്തമാനകാല ജീവിയായതുകൊണ്ട് ഈ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങളിലേ താല്‍പര്യം കാണിച്ചുള്ളു. കൃത്യമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കാര്യത്തില്‍ മാത്രം. ആ താല്‍പര്യപ്രകടനം അങ്ങ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായ പിറ്റേന്ന് അതേ മാധ്യമങ്ങളില്‍ പിണറായി വിജയന്‍റെ നല്ല കളര്‍ പടത്തില്‍ അവരു തന്നെ കേരളം നമ്പര്‍ വണ്‍ എന്ന ഫുള‍്പേജ് പരസ്യവും കൊടുത്തു. മൊത്തത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഒരു ഷോബിസിനസായതുകൊണ്ട് പിണറായി അങ്ങനെ സ്റ്റാറായി. 

അധികാരമേറ്റശേഷം ഉപദേശികളെക്കൊണ്ട് ഉപദ്രവമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. നാട്ടില്‍ പരസ്യം കാണിച്ച് ആളുകളുടെ വിശ്വാസത്തില്‍ കയറിക്കൂടാമെന്ന് കരുതുന്നതില്‍ തന്നെ എന്തോ പിശകുണ്ട്. വാര്‍ത്തയേക്കാളും ആളുകള്‍ പരസ്യത്തില്‍ വിശ്വസിക്കുമെന്നൊക്കെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയും വിശ്വസിക്കാത്ത കൂട്ടരണ്ട് ഇവിടെ കേരളത്തില്‍. പിന്നെയാണ് പരസ്യം. ഇതിന്റെയൊക്കെ ബാക്കി പിന്നാലെ വരുന്നുണ്ട്. ഇതുവരെ നിശ്ചല ചിത്രം അല്ലേ കണ്ടുള്ളു. ഇനി നായകന്റെ നല്ല കളറ് പടം തന്നെ വരും. അതും ഇംഗ്ലീഷില്‍. പരിപാടിക്ക് മലയാളം സബ്ടൈറ്റിലുകൂടി ആവാമായിരുന്നു എന്നൊരു അഭിപ്രായം നമുക്കുണ്ട്. ഏതായാലും ബോക്സ് ഓഫിസ് വിജയം ഉണ്ടായാമതിയായിരുന്നു.