ജി.സുധാകരന് സംസാരിക്കുന്നതുകേട്ടാല്തോന്നും അങ്ങ് ദുബായില്‍നിന്ന് ഇപ്പോ വന്നതേയുള്ളൂവെന്ന്. കാരണം പിണറായിയുടെ കടക്ക് പുറത്ത് നാടകമൊന്നും കക്ഷി അറിഞ്ഞിട്ടില്ല. അതൊക്കെ പടിക്ക് പുറത്താക്കിയാണ് പ്രസംഗം. മുഖ്യമന്ത്രിയും മന്ത്രിമാരും ഹംബിളും സിംപിളുമാണ്.സമ്മതിച്ചു. ഇനി അഴിമതിയെകുറിച്ചാണ്. മാധ്യമങ്ങളെപ്പറ്റി പണ്ടേ സഖാവിന് വലിയ അഭിപ്രായമില്ല. സത്യത്തിന് ഒരു മുഖമേയുള്ളൂ. മാധ്യമങ്ങള്‍ അത് കാണുകയേ ഇല്ലപോലും. ആ മുഖം കാണാത്തതുകൊണ്ടാവുമെന്ന് സമാധാനിക്കാനും വയ്യ.