E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അരങ്ങിലെ അങ്കങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തില്‍ ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ ബിജെപി ആവശ്യപ്പെടുന്നത്. അതിന്റെ കാരണമാണ് കോമഡി. താലിബാന്‍ മാതൃകയിലാണുപോലും സിപിഎം അക്രമം അഴിച്ചുവിടുന്നത്. താലിബാന്റെ ആയുധശേഖരത്തിലെ വടി, കല്ല്, പെട്രോള്‍ ബോംബ് എന്നിവയെകുറിച്ചൊന്നും പറഞ്ഞില്ല. ഭാഗ്യം. 

പക്ഷെ, ഇതൊന്നും പറഞ്ഞ് പിണറായി വിജയനെ പേടിപ്പിച്ചുകളയാം എന്നുകളയരുത്. ബ്രണ്ണന്‍ മോഡല്‍ ആക്രമണം വരെ കണ്ടയാളാണ്. ലോക്സഭയായാലും നിയമസഭയായാലും ഇനി താലിബാന്‍ തന്നെയായാലും അവരോടും പറയും പിണറായി, പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരുചുക്കുമറിയില്ലെന്ന്. അതാണ് പിണറായിയുടെ മനശാസ്ത്രം. സോഫോക്ലീസിന്റെ ഈ‍ഡിപ്പസ് നാടകം കണ്ടതോടെ മനക്കരുത്ത് കൂടുകയും ചെയ്തു. കെപിഎസിയുടെ നാടകം ഉദ്ഘാടനം ചെയ്യുമ്പോള്‍തന്നെ അത് പ്രകടവുമായിരുന്നു. 

സോഫോക്ലീസിന്റെ ഈ‍ഡിപ്പസ് ചില്ലറക്കാരനല്ല. ചെറുപ്പകാലം തൊട്ടേ വിശ്വാസത്തിന്റെപേരില്‍ വേട്ടയാടപ്പെട്ടവനാണ്. പിന്നീട് ജീവിതത്തില്‍ സംഭവിച്ചതൊക്കെ വൈരുദ്ധ്യങ്ങളായിരുന്നു. എങ്കിലും ഒരു പോയിന്റുണ്ട്. രാജ്യത്തെ ദുരിതങ്ങള്‍ക്ക് പരിഹാരം അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈഡിപ്പസ് തന്റെ ജന്മരഹസ്യം മനസ്സിലാക്കുന്നത്. ഇവിടെ, ഈഡിപ്പസ് നാടകം കണ്ടശേഷം പിണറായി ചില കാര്യങ്ങള്‍ മനസ്സിലാക്കുകയാണ്. 

രാഷ്ട്രീയത്തിലെ നാടകങ്ങള്‍ക്കിടയിലെ ചെറിയ ഇടവേളകളാണ് ഇത്തരം നാടകങ്ങള്‍കാണാനുള്ള സമയം. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ പുരോഗമനാത്മകമായി വഴിതിരിച്ചുവിടുന്നതില്‍ നാടകങ്ങള്‍ക്കുള്ള പങ്ക് നന്നായി അറിയാവുന്നയാളാണ് പിണറായി. അത്തരം വേളകളില്‍ പലതും വീണുകിട്ടും. പണ്ട് ശംഖുമുഖം കടപ്പുറത്ത് പ്രസംഗിക്കുമ്പോള്‍ സമുദ്രം ബക്കറ്റ് വെള്ളം തുടങ്ങിയവ ഉപയോഗിച്ച് ഒളിയമ്പെയ്യാന്‍ പ്രേരിപ്പിച്ചതുപോലും ചരിത്രനാടകങ്ങളാണ്. സ്വന്തം കാഴ്ചപ്പാടുകളെ വിപ്ലവാത്മകമായി പുതുക്കിപ്പണിയാനുള്ള അവസരങ്ങളായാണ് പിണറായി ഇതിനെ കാണന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. 

വടക്ക് കെടിയുടെ ബ്രദേഴ്സ്, നടുക്ക് പിജെയുടെ പ്രതിഭ, തെക്ക് തോപ്പില്‍ ഭാസിയുടെ കെപിഎസി. ഭൂതകാലസ്മരണകള്‍ ചെറുതായല്ല സഖാവിനെ കോരത്തരിപ്പിച്ചത്. ഈഡിപ്പസ് നാടകം അരങ്ങിലെത്തിച്ചതിന്റെപേരില്‍ കെപിഎസിയെ നന്നായി പ്രശംസിക്കുകയും ചെയ്തു. കെ.ഇ.ഈസ്മായിലൊനൊക്കെ ഇത് നന്നായി പിടിക്കുകയും ചെയ്തു. സിപിഐയുടെ വാക്കുപോലും കേള്‍ക്കാത്ത മുഖ്യമന്ത്രി കെപിഎസിയുടെ വാക്ക് കേള്‍ക്കുക മാത്രമല്ല വേണ്ടത് ചെയ്യുമെന്ന ഉറപ്പ് വരെ കൊടുത്തു. ഭയങ്കരം തന്നെ. 

തിരിച്ചുകൊടുക്കാന്‍ കെ.ഇ.ഇസ്മയിലിന്റെ കയ്യിലൊന്നുമുണ്ടായിരുന്നില്ല. പകരം മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം അങ്ങ് ചെയ്തുകൊടുത്തു. പൊതുവെ സ്വാഗതപ്രാസംഗികരോടാണ് പിണറായിക്ക് കലിപ്പ്. സ്വാഗതം കഴിഞ്ഞുപോയി, ഇനി ആശംസകളാണ്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ ആശംസക്കാരെ വെട്ടിനിരത്തി സഖാവ് ഇസ്മയില്‍. അതും നാടകത്തിന്റെ പേരില്‍. പാവം ഈഡിപ്പസ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :