E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മോശമായെന്ന് പറഞ്ഞ് മോശമാക്കേണ്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിണറായി സഖാവ് കടക്ക് പുറത്ത് എന്ന് പറയുന്നത് നാട്ടിലെ സകലമാന ചാനലുകളും കാണിച്ചുകൊണ്ടിരിക്കുകയാണ്. പോരാത്തതിന് സമൂഹമാധ്യമങ്ങളിലും സംഗതി ഹിറ്റ്. ഇങ്ങനെ ഇതുതന്നെ കണ്ടോണ്ടിരുന്നപ്പോഴാണ് സിപിഎം കേന്ദ്രകമ്മിറ്റിക്കാര്‍ക്ക് ഇതു നമ്മളോടാണോ എന്നൊരു തോന്നലുണ്ടായത്. അവരെ കുറ്റം പറയാനും പറ്റില്ല. ഇനി അഥവാ അവരല്ലെന്ന് കരുതിയാലും ഭാവിയില്‍ ഇങ്ങനെയൊരു പിണറായിസം തങ്ങള്‍ക്കെതിരെ ഉണ്ടാവാന്‍ പാടില്ലല്ലോ. യെച്ചൂരിയും സംഘവും വളരെ പെട്ടന്ന് കടുത്ത അതൃപ്തി അറിയിച്ചത് അതുകൊണ്ടാവണം. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരും ഇല്ലാന്നൊരു തോന്നലിന്റെ ആവശ്യമൊന്നും ഇല്ല. അവര്‍ക്ക് പൂഞ്ഞാറിന്റെ പുണ്യാളന്‍ പി.സി.ജോര്‍ജുണ്ട്. കാരണം വാര്‍ത്താചാനലുകള്‍ എന്താണെന്ന് പി.സിക്ക് നന്നായറിയാം. വന്ന വഴിയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വഴിയും മറക്കാത്ത ആളായതുകൊണ്ടും, വേറെ വഴിയറിയാത്തതുകൊണ്ടും പി.സിക്ക് ഇങ്ങനെയേ പറ്റൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ ഒരു പോരായ്മയായി തോന്നിയേക്കാം. എങ്കിലും പി.സി. ഉണ്ട് കൂടെ. 

കോടിയേരി സഖാവ് കടക്ക ്പുറത്ത് ഷോക്കില്‍ നിന്ന് മുക്തനായ വിവരം അറിയിക്കുന്നു. പിണറായിയുടെ വലംകൈയ്യായി കൂടെ നിന്നിട്ടും കടക്ക ്പുറത്ത് കേട്ടില്ലെന്നായിരുന്നു ആദ്യപ്രകരണം. അതിനുശേഷം 

പിണറായിയെ പിരിഞ്ഞ് എ.കെ.ജി ഭവനില്‍ പോയി ഒറ്റയ്ക്കിരുന്ന് ഒന്നുധ്യാനിച്ചു. തിരിച്ചറിവായി കിട്ടിയത് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത് ശരിയല്ല എന്നാണ്. അല്ലെങ്കിലും ചര്‍ച്ച മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് ആരാണ് പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുമ്പുള്ള ദൃശ്യങ്ങള്‍ എടുക്കാനല്ലേ അവര്‍ വന്നതുതന്നെ. അതും കോടിയേരിയുടെ ഒക്കെ അറിവോടെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :