വീട്ടമ്മയെ പീഡിപ്പിച്ചെ കേസില്‍ കോവളത്തെ കോണ്‍ഗ്രസ് എംഎല്‍എ വിന്‍സന്റാണ് ഇപ്പോള്‍ വാര്‍ത്തയിലുള്ളത്. വിന്‍സന്റിന്റെ കേസ് ഒറ്റക്ക് വന്നതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെ അത് ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ സ്ഥലത്തെത്തുകയും വീട്ടുകാരെ സമാധാനിപ്പിക്കുകയും ഒക്കെ ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തൊക്കെ ഇത്തരം കേസുകള്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കൂട്ടത്തോടെയായിരുന്നു വന്നിരുന്നത്. സരിതയുടെ ആരോപണമൊക്കെ ഓര്‍മയില്ലേ. അന്ന് മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഭാരവാഹികളും ഒക്കെയായി ഒരുപാട് പേര് പെടുന്നതു കാരണം വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റിയിരുന്നില്ല. ഇതിപ്പോ വിന്‍സന്റിന്റെ കേസ് കെപിസിസി യോഗത്തിലൊക്കെ വിശദമായി ചര്‍ച്ച ചെയ്തു.