E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വഴി കാട്ടാൻ ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെഡിക്കല്‍ കോളജിനെ മേടിക്കല്‍ കോളജ് ആക്കിയവരാണല്ലോ കേരളത്തിലെ ബിജെപിക്കാര്‍. അത് അങ്ങനെ വഴിയേ പോയവരും കടത്തിണ്ണയില്‍ ഇരുന്നവരും വിളിച്ചു പറഞ്ഞതല്ല. അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന കെ.സുരേന്ദ്രന്‍ രേഖയുമായെത്തി പറഞ്ഞ കാര്യവുമല്ല. പാര്‍ട്ടി വച്ച അന്വേഷണക്കമ്മിഷന്റെ കണ്ടെത്തലാണ്. അതുകൊണ്ട് ഊഹാപോഹമെന്നും കളിപ്പീരെന്നും പറഞ്ഞ് കുമ്മനേട്ടന്‍ വന്നാലൊന്നും രക്ഷപ്പെടാന്‍ വഴിയില്ല. അതുകൊണ്ടെന്തായി? ബിജെപിയുെട ക്രോര്‍ കമ്മിറ്റി, സോറി കോര്‍ കമ്മിറ്റി, എന്തായാലും കോടികളെക്കൊണ്ടുള്ള കളിക്കുശേഷം നടക്കുന്ന കമ്മിറ്റിയായതിനാല്‍ ക്രോര്‍ കമ്മിറ്റി എന്നും പറയാം. എന്നാലും, ആ കമ്മിറ്റി മാറ്റിവച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് ചുട്ടുപൊള്ളുന്ന പനിയാണെന്നാണ് യോഗം മാറ്റിയതിന്റെ വിശദീകരണം. അല്ലാതെ കോഴവിഷയംകൊണ്ടൊന്നും അല്ലെന്ന് പറയാനും പറഞ്ഞിട്ടുണ്ട്. 

അഴിമതിക്കെതിരെ സന്ധിയില്ലാ സമരപ്പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമാകെ അഴിമതി വിമുക്തമാക്കിയുള്ള ഒരു യോഗദിനം സ്വപ്നം കാണുമ്പോഴാണ് പേരിന് ഒരു എംപിപോലുമില്ലെങ്കിലും ഈ കേരളത്തില്‍ നിന്ന് ഈ പണി കിട്ടിയിരിക്കുന്നത്. നാടിനെ മുച്ചൂടും മാറ്റിമറിക്കാന്‍ പ്രധാനമന്ത്രി പലതരംഅഭ്യാസങ്ങള്‍ കാണിച്ച് നടക്കുമ്പോള്‍ പ്രവര്‍ത്തകരായാല്‍ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ വീണവായിക്കുക തന്നെ വേണം. അതുകൊണ്ട് ഇനി കാണിക്കാന്‍ പോകുന്നവ കണ്ട് ആരും തെറ്റിദ്ധരിക്കരുത്. എല്ലാം വീണവായനക്കുമുമ്പുള്ള ഒരു ട്രയല്‍ മാത്രമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :