E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഷംസീറിന് സൗന്ദര്യം ശാപമാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇപ്പോള്‍ ഭരണത്തിരക്കുകള്‍ ഉള്ളതു കാരണം ഡിവൈഎഫ്ഐ ഭാരവാഹികളെ അങ്ങനെ പുറത്തൊന്നും അധികം കാണാനില്ല. അതിന്റെ ആവശ്യമില്ലല്ലോ. സമരം ചെയ്യണ്ട, ഇടക്കിടക്ക് വാര്‍ത്താ സമ്മേളനം നടത്തണ്ട. അങ്ങനെയാണല്ലോ ഈ അഞ്ചു കൊല്ലം. സാശ്രയ ഫീസുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ പക്ഷേ ചോദ്യം മുഴുവന്‍ ഷംസീര്‍ എംഎല്‍എയുടെ കലണ്ടര്‍ വിവാദത്തെപ്പറ്റിയായിരുന്നു. പാര്‍ട്ടിയുടെ കലണ്ടര്‍ ബോയിയായ ഷംസീറായിരുന്നു താരം. സ്വന്തം മണ്ഡലത്തിലെ സര്‍്കകാര്‍ സ്കൂളുകളില്‍ സ്വന്തം ചിത്രമടിച്ച കലണ്ടര്‍ വിതരണം ചെയ്തതായിരുന്നു പ്രശ്നം. ഷംസീര്‍ പറഞ്ഞ് കുളമാക്കാതിരിക്കാന്‍ സ്വരാജാണ് തുടങ്ങി വച്ചത് 

അതങ്ങ് സമ്മതിക്കാം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ കലണ്ടറിലും ഖാദിയുടെ പരസ്യത്തിലും മോദിയുടെ പടം വക്കുമ്പോള്‍ വലിയ ഡയലോഗടിച്ചോണ്ട് വരരുത്. അവിടെയും പ്രൂഫ് നോക്കുന്നതും അച്ചു നിരത്തുന്നതും മോദിയല്ലെന്ന് ഏത് എസ്എഫ്ഐക്കാരനും അറിയാം. ഷംസീറിന് സ്വന്തം മണ്ഡലത്തില്‍ പടമടിച്ച് കലണ്ടര്‍ തൂക്കാമെങ്കില്‍ മോദിക്ക് സ്വന്തം രാജ്യത്ത് കലണ്ടറടിക്കാം. ഏത് 

ഈ പ്രശ്നത്തില്‍ സംഘടന തിരുത്തല്‍ നടപടിയെടുക്കുന്നതിനോട് യോജിക്കാനേ പറ്റില്ല. ആ കുട്ടിയുടെ അനുവാദം ചോദിച്ചിട്ടാണോ ഇങ്ങനെ സ്കൂള്‍ മാറ്റുന്നത്. ഒന്നുകില്‍ അച്ഛനുമമ്മയും സ്വന്തം രാഷ്ട്രീയമൊക്കെ ആലോചിച്ച് തീരുമാനിച്ച് ഏത് സ്കൂളാണെന്ന് വച്ചാല്‍ ചേര്‍ക്കണം. സ്വന്തം കൂട്ടുകാരെയും ടീച്ചര്‍മാരെയും നഷ്ടപ്പെടുന്ന കുട്ടിയുടെ സങ്കടം ആരെങ്കിലും അന്വേഷിച്ചോ? ഇവിടെ ഈ പറയുന്ന നേതാക്കളൊക്കെ സ്വാശ്രയ സമരം നടത്തുന്ന സമയത്ത് ഇവരുടെയൊക്കെ നേതാക്കളുടെ മക്കളു പലരും സ്വാശ്രയത്തില്‍ പഠിക്കുകയായിരുന്നു. ഈ നേതാക്കള്‍ തന്നെ സ്വാശ്രയം പഠിച്ചവരാണ്. അങ്ങനെ തങ്ങള്‍ക്കും തങ്ങളുടെ നേതാക്കള്‍ക്കും ബാധകമല്ലാത്ത രാഷ്ട്രീയമൊന്നും സ്വന്തം പിള്ളേരുടെ തലയില്‍ അടിച്ചേര്‍പ്പിക്കരുത് 

ഷംസീര്‍ പക്ഷേ സ്വരാജിനെപ്പോലെയല്ല. ആളൊരു ലോലനാണ്. ദിലീപ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം മാധ്യമ വിചാരണക്ക് ഇരയാകുന്നത് താനാണെന്നാണ് അദ്േദഹത്തിന്റെ ഒരു പരാതി. ഗ്ലാമറൊക്കെ ഉണ്ടായിപ്പോയാലുള്ള ഒരു കുഴപ്പമാണത് 

സാധാരണ നിങ്ങള്‍ പാര്‍ട്ടിക്കാര്‍ പറയുന്നത് നിങ്ങള്‍ക്കു മാത്രമേ മനസിലാകാറുള്ളൂ എങ്കിലും ഇത് ഞങ്ങള്‍ക്കും മനസിലായി. മാധ്യമപ്രവര്‍ത്തകരും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന്. നിങ്ങളുള്‍പ്പെടെയുള്ള വിദ്യാര്‍ഥി യുവജന നേതാക്കള്‍ ആഹ്വാനം ചെയ്ത അനാവശ്യ പഠിപ്പു മുടക്ക് സമരങ്ങള്‍ കാരണം സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് പഠിപ്പ് അലങ്കോലമായ ഒരു തലമുറയാണ് ഇപ്പോള്‍ രക്ഷകര്‍ത്താക്കളായി വരുന്നത്. അവര്‍ക്ക് പഴയ പേടി കാരണം സ്വന്തം മക്കളെങ്കിലും രക്ഷപെട്ടോട്ടേ എന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. 

ഈ വാര്‍ത്താ സമ്മേളനത്തിന്റെ അവസാനഭാഗമെത്തിയപ്പോള്‍ സീനങ്ങ് മാറി. വിടി ബല്‍റാം എന്ന കോണ്‍ഗ്രസ് എംഎല്‍എ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തതിനെപ്പറ്റിയും അത് സഖാക്കള്‍ തന്നെ മാതൃകയായി കാണിച്ചതും ചൂണ്ടിക്കാണിച്ചപ്പോഴാണ് നേതാക്കള്‍ക്ക് കുരുപൊട്ടിതുടങ്ങിയത് , ഈ കോപം വന്നാല്‍ പിന്നെ പിന്നാലെ അബന്ധം വരാന്‍ വലിയ താമസമൊന്നും വേണ്ട. അങ്ങനെയാണ് ഇങ്ങനെ സംഭവിച്ചത് 

വിടി ബലറാം ഫെയ്സ് ബുക്കില്‍ കുട്ടികളുടെ പഠിപ്പിനെപ്പറ്റി പോസ്റ്റിട്ടതിനെപ്പറ്റിയാണ് ഈ ആക്ഷേപം വന്നത്. സ്വന്തം പാര്‍ട്ടിക്കാരനായ എംബി രാജേഷ് തന്റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തതിനെപ്പറ്റി ഫെയ്സ്ബുക്കില്‍ കൊട്ടിഘോഷിച്ചത് ഓര്‍ക്കാതെയായിരുന്നു ഈ ഡയലോഗ്. അതോ ഇനി രാജേഷിനിട്ട് ഒരു പണി ഇരിക്കട്ടെന്ന് വച്ചോ എന്നും അറിയില്ല. കുട്ടികളുടെ പഠനത്തെപ്പറ്റിയൊക്കെ എഫ്ബിയില്‍ ഇടുന്നത് പ്രകടനാത്മകതയാണെന്ന് എന്തായാലും രാജേഷിനോട് നേരിട്ട് പറയാന്‍ പറ്റില്ലല്ലോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :