E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 27 2017 04:29 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ഡ്രൈവർ മിസ്റ്റർ ക്ലീൻ ആയിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് തല്‍ക്കാലം ദിലീപില്ല. പകരം മുകേഷാണ്. മുകേഷാണെങ്കില്‍ ഒരേസമയം സിനിമാതാരവുമാണ് എംഎല്‍എയുമാണ്. അതുകൊണ്ട് നടി ആക്രമിപ്പിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിക്ക് സ്വന്തം കാറില്‍ ജോലി നല്‍കിയ ആളെന്ന് നിലയിലാണ് മുകേഷിനെ പൊലീസ് ചോദ്യം ചെയ്തത്. അത് ഒരു സിനിമാതാരമെന്ന നിലയില്‍. പക്ഷേ എംഎല്‍എ ആയതുകൊണ്ട് എംഎല്‍എ ഹോസ്റ്റലില്‍ വച്ചായിരുന്നു ചോദ്യോത്തരപരിപാടി. തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന് തൊഴില്‍ നല്‍കുക എന്നത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്തമാണെന്നാവും മുകേഷ് സഖാവ് പറഞ്ഞിട്ടുണ്ടാവുക. 

ജയിലിലായ ജനപ്രിയ താരത്തെ സിനിമപോലും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലപോലും. അതും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ കാണിച്ചപ്പോള്‍ ദിലീപ് സെല്ലില‍്‍ തന്നെ ഇരുന്നുവെന്നും കേള്‍ക്കുന്നുണ്ട്. ചിലപ്പോള്‍ കുറ്റക്കാരനെന്ന് തെളിഞ്ഞവര്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയല്ലോ എന്ന് ദിലീപ് കരുതിക്കാണും. അതുകൊണ്ടാവണം ഗ്രേറ്റ് ഫാദര്‍ കാണാന്‍ കൂട്ടാക്കാതിരുന്നത്. ഇവിടെ പക്ഷേ 

സിനിമയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും താരങ്ങളുമായുള്ള ബന്ധംകൊണ്ട് താരമായ എംഎല്‍എ അന്‍വര്‍ സാദത്തിനും പ്രസ്തുത ചോദ്യോത്തരപരിപാടിക്ക് ക്ഷണം ഉണ്ടായിരുന്നു. നമ്മളെയൊക്കെപോലെ ദിലീപിന്‍റെ സിനിമ കണ്ടിട്ടുണ്ട്, ചില ഉദ്ഘാടന പരിപാടികളില്‍ അടുത്ത് കണ്ടിട്ടുണ്ട്. അത്രേ ഈ എംഎല്‍എക്കും അറിയൂ. 

എംഎല്‍എയായിട്ട് ഒരുകൊല്ലമേ ആയിട്ടുള്ളുവെങ്കിലും മണ്ഡലം വിട്ടും സംസ്ഥാനമൊട്ടാകെ വാര്‍ത്തയില്‍ മുകേഷുണ്ട് എന്നതാണ് സത്യം. സഖാവ് ഗുരുദാസനെയൊക്കെ ഒരു മൂലയ്ക്കാക്കിയിട്ട് എംഎല്‍എ ആയ ആളാണ്. പക്ഷേ സ്വന്തം എംഎല്‍എയെക്കുറിച്ച് നാട്ടില്‍ വരുന്ന വാര്‍ത്തകളില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് വല്യ താല്‍പര്യം പോര. അമ്മയുടെ യോഗത്തില്‍ കാണിച്ചപോലെയുള്ള വേലകള്‍ക്ക് പകരം വികസനം മതിയെന്നാണ് അവരുടെ നിലപാട്. ആരാണ് നമ്മുടെ എംഎല്‍എ എന്ന് കൊല്ലംകാര്‍ പരസ്പരം ചോദിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്നാപിന്നെ ഇതുവരെ താന്‍ നടത്തിയ വികസനം ഒരു പുസ്തകമായി അച്ചടിച്ചിറക്കാന്‍ മുകേഷിന് തന്നെ തോന്നിയത്. അതുവഴി തനിക്കും നാട്ടുകാര്‍ക്കും എംഎല്‍എ ആരാണെന്ന് ബോധ്യപ്പെടട്ടെ എന്നങ്ങ് വച്ചു. 

മുകേഷ് അല്ലെങ്കിലും ഭാഗ്യവാനാണ്. സിനിമ കളിച്ചു നടക്കുമ്പോള്‍ എംഎല്‍എ ആയി. എംഎല്‍എ ആയ മുകേഷിനെ നന്നാക്കാനാണെങ്കില്‍ ഭരണപ്രതിപക്ഷം ഒത്തൊരുമിച്ച് രംഗത്തുണ്ട് എന്നത് മാത്രം മതി ഈ എംഎല്‍എയുടെ ക്വാളിറ്റി മനസിലാക്കാന്‍. അതുകൊണ്ടാവണം സഖാവ് ഗുരദാസന് ദക്ഷിണ വപ്പിച്ച് കുറെ ഉപദേശമൊക്കെ നല്‍കാന്‍ പാര്‍ട്ടി തയ്യാറായതും. ഇനിയെങ്കിലും ഒന്നു നന്നായിക്കണ്ടാല്‍ മതിയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :