ചില എംഎല്‍എമാര്‍ പാലത്തിന്റേയും റോഡുപണിയുടേയും കണക്ക് നിരത്തി സുവനീര്‍ ഇറക്കിയാണ് നാട്ടുകാരെ ഞെട്ടിച്ചതെങ്കില്‍ അങ്ങ് വടക്ക് തലശേരിയിലെ എംഎല്‍എയുടെ രീതി തീര്‍ത്തും വ്യത്യസ്തമാണ്. മനസുനിറയെ കുട്ടിത്തം സൂക്ഷിക്കുന്നതുകൊണ്ടാണോന്നറിയില്ല, എ.എന്‍. ഷംസീര്‍ തന്റെ മണ്ഡലത്തിലെ സ്കൂള്‍ കുട്ടികളെയാണ് ഉന്നം വച്ചിരിക്കുന്നത്. സ്വന്തം പടം അച്ചടിച്ച ഒരു കലണ്ടര്‍ അങ്ങ് ഇറക്കി. ക്ലാസിലെ ചുമരില്‍ ഗാന്ധിജിയും നെഹ്റുവും ഐന്‍സ്റ്റീനും ഒക്കെ കിടക്കുവല്ലോ. സ്വന്തം പടവും അക്കൂട്ടത്തില്‍ കിടക്കട്ടെയെന്ന് ഒരു എംഎല്‍എക്ക് തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. ഈ സമയത്തല്ലേ അതൊക്കെ നടക്കൂ.