ദിലീപിന്റെ സുഹൃത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ദിലീപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം കുളിരുകൊണ്ടു. അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കേട്ടിരുന്നപ്പോള്‍ ഒരു വേള ഇത് പ്രണ്ട്്ഷിപ്പ് ഡേ ആണോ എന്നു പോലും സംശയം തോന്നിപ്പോയി.
എ ഫ്രണ്ട് ഇന്‍ നീഡ് , ഇസ് എ ഫ്രണ്ട് ഇന്‍ഡീഡ് എന്നൊക്കൊണ് പണ്ട് പറഞ്ഞിരുന്നത്. ആപത്ത് കാലത്ത് കൂടെ നില്‍ക്കാത്ത ഇവരൊക്കെ എന്തു സുഹൃത്തുക്കളാണോ. ഏതായാലും ദിലീപുമായുള്ള തന്റെ ബന്ധത്തെപ്പറ്റി ഏതന്വേഷണവും നേരിടാന്‍ സാദത്ത് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനിപ്പോ എഎംഎയുടെ സമ്മതമൊന്നും വേണ്ട. ആവശ്യം വന്നാല്‍ പൊലീസ് വന്ന് അന്വേഷിച്ചോളും. അത് പിന്നെയും സഹിക്കാം. ഡിവൈഎഫ്ഐക്കാരും അന്‍വര്‍ സാദത്തിനെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ രണ്ട് എംഎല്‍എമാരും ഒരു എംപിയുമാണ് ഈ കേസില്‍ പഴി കേട്ടുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് തിരിച്ചൊരു പണി കൊടുക്കാന്‍ കിട്ടിയിരിക്കുന്നത് അന്‍വര്‍ സാദത്തിനെയാണ്. അതുകൊണ്ട് സൂക്ഷിച്ചാല്‍ നല്ലത്