വീരേന്ദ്ര കുമാറും ടീമും ഉടന്‍ ഇടതുമുന്നണിയിലെത്തുമെന്നാണ് തോന്നുന്നത്. കോടിയേരി ബാലകൃഷ്ണനാണ് പണി തുടങ്ങി വച്ചിരിക്കുന്നത്. അത് വേണം. ഈ സിപിഐക്കാരെയൊന്നും അങ്ങനെ വിശ്വസിക്കാന്‍ പറ്റില്ല. പിന്നെ ജെഡിയുവിന് നിയമസഭയില്‍ ആളൊന്നുമില്ലാത്ത കൊണ്ട് മന്ത്രിസ്ഥാനം കൊടുക്കണമെന്ന ടെന്‍ഷനും വേണ്ട. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പണ്ടു കൊടുക്കാതെ വച്ചിരുന്ന സീറ്റു കൊടുത്ത് സെറ്റില്‍ ചെയ്യാം. യുഡിഎഫിന് നല്ലൊരടിയും കൊടുക്കാം. ഇനി ഒട്ടും വൈകരുത്
അപ്പറഞ്ഞത് അല്പം താത്വികമാണെങ്കിലും സംഗതി ക്ലിയറാണ്. കല്പറ്റയിലൊക്കെയുള്ള സാധാരണക്കാരുടെ ഭാഷില്‍ പറഞ്ഞാല്‍. ഒത്തു വന്നാല്‍ ഞങ്ങളും പോകും എന്ന്. കഴിഞ്ഞ ആറേഴ് കൊല്ലത്തെ അനുഭവം വച്ച് അങ്ങനയേ പറയാന്‍ പറ്റൂ. ഈ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നല്ലൊരു അവസരമായി കരുതിയാല്‍ മതി. രാഷ്ട്രീയത്തില്‍ ചാന്സുകള് ഇങ്ങനെ ഒന്നരാടമൊന്നും വരില്ല. ആകെ കെപി മോഹനനു മാത്രമേ ഒരു വിഷയമുള്ളു. അതുപിന്നെ യുഡിഎഫുകാര്‍ മന്ത്രിയാക്കി ഇരുത്തിയതിന്റെ ഒരു നന്ദിയൊക്കെ കൊണ്ടാകും. ഒരു തീരുമാനം എടുക്കുമ്പോള്‍ കഴിഞ്ഞ എല്ലാ കാര്യങ്ങളും നോക്കിയെടുക്കുന്നതാണ് നല്ലത്.