ഏതായാലും ഈ കേസിലെ വലിയൊരു സംഭവം നമ്മളാരും അത്രയധികം ശ്രദ്ധിക്കുന്നില്ല. അത് ദിലീപിന് ഒരു വക്താവിനെക്കിട്ടിയതാണ്. വേറാരുമല്ല. പിസി ജോര്‍ജ്
ദിലീപിനെ കൂക്കി വിളിക്കാനും പ്രതിഷേധിക്കാനും മറ്റ് രാഷ്ട്രീയക്കാര്‍ പരസ്പരം മല്‍സരിക്കുന്ന സമയത്താണ് പിസി ജോര്‍ജ് ഈ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് എന്നോര്‍ക്കണം. ദിലീപിന്റെ കുടുംബക്കാരോ ഉറ്റ ചങ്ങാതിമാരോ പൈസ വാങ്ങി കേസു നടത്തുന്ന വക്കീലോ ഇത്ര ശക്തിയായി ദിലീപിന് വേണ്ടി സംസാരിക്കുന്നില്ല. സ്വന്തമായുണ്ടാക്കിയ സംഘടനയുള്‍പ്പെടെ എല്ലാവരും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ദിലീപിന് പിസി ജോര്‍ജിന്റെ ജനപക്ഷത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇനി അതേ വഴിയുള്ളു
എല്ലാവരും ഒരു വഴിക്കു നീങ്ങുമ്പോള്‍ മറുദിശയില്‍ പോയി വ്യത്യസ്തനാകാനുള്ള ഐഡിയയാണോ പിസിയെ നയിക്കന്നതെന്നറിയില്ല. അല്ലെങ്കില്‍ പണ്ട് ഗണേഷ്കുമാറുമായൊക്കെ ഉടക്കിയ സമയത്തൊക്കെ സിനിമാക്കാരെ ഒന്നടങ്കം ചീത്തവിളിച്ചിരിക്കുന്ന പിസിക്ക് ഇതെന്ത് പറ്റി? അതിന്റെ രഹസ്യം പുറത്ത് വന്നാല്‍ ചിലപ്പോള്‍ അതൊരു ഗംഭീര രഹസ്യമായിരിക്കും
ദിലീപ് ജയിലില്‍ എന്തെ ചെയ്യുന്നു എന്നാണ് എല്ലാവരുടെയും ആശങ്ക. പട്ടുമെത്തയില്‍ കിടന്ന് സ്വര്‍ണ തളികയില്‍ മാമുണ്ടിരുന്ന നായകന്റെ ജയില്‍ ജീവിതം എങ്ങനെയാണോ എന്തോ