ഈ സിനിമാക്കാരെ കുടിച്ചവെള്ളത്തില് വിശ്വസിക്കരുതെന്നാണ് സിനിമാക്കാരും സിനിമയുമായി അടുത്ത ബന്ധമുള്ളവരും പറയുന്ന പ്രധാന ഡയലോഗ്. പക്ഷേ ദിലീപിന് വല്ലാതെയങ്ങ് വിശ്വസിച്ചുപോയി. പൊലീസ് പിടിച്ചപ്പോള്‍ ആ വിശ്വാസം കാറ്റുപോലെ പോവുകയും ചെയ്തു. എംഎല്‍എ ഒക്കെയായ മുകേഷും ഗണേഷുമൊക്കെ പറയുന്നത് കേട്ടാല്‍ സങ്കടം വരും. കഴിഞ്ഞ അമ്മ യോഗത്തില്‍ കാട്ടിയ തുള്ളല്‍ അഭ്യാസങ്ങളൊന്നും ഇന്നു കണ്ടില്ല. മര്യാദാരാമന്മാരായിരുന്നു എല്ലാവരും. തല്ക്കാലം ഇപ്പോള്‍ ഇവര്‍ പറയുന്നത് വിശ്വസിക്കാം എന്നേയുള്ളു.
കേസിന്റെ ആദ്യകാലത്ത് ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശിരസാ വഹിച്ചുകൊണ്ടിരുന്ന ജോയ് മാത്യു വരെ ദിലീപിനെ തള്ളിപ്പറഞ്ഞ് പോസ്റ്റും ഇട്ടു. അല്ലെങ്കിലും ഒരാപത്തുവരുമ്പോള്‍ ഒരുത്തനും കാണില്ല. നാദിര്‍ഷ ഒഴിച്ച്.