E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ പോട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ ബിജെപി ഏഴാം സ്വര്‍ഗത്തിലാണ്. നാട്ടിലെ പ്രമാണിമാരെ പലവിധത്തില്‍ രംഗത്തിറക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി ലോകതോല്‍വിയും ഏറ്റിരിക്കുന്ന നേരത്താണ് ടി.പി.സെന്‍കുമാറിന്റെ രൂപത്തില്‍ ഗംഭീര ലോട്ടറി അടിച്ചത്. സെന്‍കുമാറാണെങ്കില്‍ കേരളപൊലീസിന്റെ മേധാവി സ്ഥാനത്തുനിന്ന് ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. തലങ്ങും വിലങ്ങും അഭിമുഖങ്ങള്‍ കൊടുക്കുന്നതിനിടയില്‍ നല്ലൊരെണ്ണം ഒരുമാസികയില്‍ ഒത്തുവന്നു. മുസ്്ലിം സമുദായത്തെക്കുറിച്ച് ചിലതങ്ങ് പറഞ്ഞു. മുന്‍ ഡിജിപിയൊക്കെയല്ലേ, പറഞ്ഞത് കാര്യമായി. ബിജെപിക്കാണെങ്കില്‍ ബംബറും അടിച്ചു. 

ബിജെപിക്ക് കേരളത്തില്‍ ഇതുവരെ നല്ലൊരുവടികിട്ടിയിട്ടില്ല എന്നതാണ് നേര്. അപ്പോഴാണ് ഒരുസമുദായത്തില്‍ ചില നല്ലയാളുകളും ഉണ്ടെന്നൊക്കെ സെന്‍കുമാര്‍ പറഞ്ഞത്. എന്നുവച്ചാല്‍ ബാക്കിയുള്ളവരൊക്കെ കൊള്ളാത്തവരാണെന്ന്. ഈ കൊള്ളാത്തവരെന്ന് ആക്ഷേപിച്ച ആളുകള്‍ക്കെതിരെ പക്ഷേ കേസെടുത്ത് തെളിവുകള്‍ കിട്ടി അകത്തിടാനൊന്നും ഡിജിപി ആയകാലത്തോ അതിനുമുമ്പോ കഴിഞ്ഞിട്ടുമില്ല. പിന്നെയാണ് വിരമിച്ച ശേഷമുള്ള വലിയ വര്‍ത്തമാനങ്ങള്‍. ഒന്നുകില്‍ പറയുന്നതിന് യുക്തിവേണം. സെന്‍കുമാര്‍ വെറും സെന്‍കുമാര്‍ ആയിരുന്നില്ലല്ലോ. അദ്ദേഹം ഒരു മുന്‍ഡിജിയായിരുന്നു. 

വിരമിച്ചതിനു പിന്നാലെ സെന്‍കുമാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നൊക്കെ സൂചനകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നല്ലസര്‍ട്ടിഫിക്കറ്റ് ഉള്ളതുകൊണ്ടും പിണറായിക്ക് വിരോധമുള്ളതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസിലേക്കാണ് ആ പോക്ക് എന്നാണ് കരുതിയിരുന്നത്. ലൗ ജിഹാദ്, ഐഎസ് ഐഎസ്, ആര്‍എസ്എസ്, ദേശീയത തുടങ്ങി സംഘപരിപാരത്തെ കോരിത്തരിപ്പിക്കുന്ന വാക്കുകള്‍ സെന്‍കുമാറിന്റെ ഭാഗത്തുനിന്ന് വന്നത്. ഇതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പുതിയ വെളിപാടുണ്ടായത്. പിന്നെ സെന്‍കുമാറിന്റെ വീടിന്റെ പേര് പ്രതീക്ഷ എന്നായതുകൊണ്ട് അത് വായിച്ച് അത്യധികം പ്രതീക്ഷയോടെയാണ് എം.ടി.രമേശെന്ന് ബിജെപി നേതാവ് സെന്‍കുമാറിനെ കാണാന്‍ പോയത്. 

സെന്‍കുമാര്‍ ഇത്തരക്കാരനാണ് എന്നറിഞ്ഞിരുന്നെങ്കില്‍ കേസ് വാദിക്കാന്‍ ഹാജരാവില്ലായിരുന്ുവെന്നാണ് അഭിഭാഷകനായ ദുഷ്യന്ത് ദവേ പറ‍ഞ്ഞത്. അതുകൊണ്ട് കേസ് നടത്തിപ്പിന് സെനകുമാറിന് ചെലായ പണം കുമ്മനവും കൂട്ടരും പിരിവിട്ട് കൊടുക്കുന്നത് നന്നാവും. 

പെട്ടത് പക്ഷേ യുഡിഎഫുകാരാണ്. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറ്റിയതുമുതല്‍ക്ക് പലതുമുന്നണിക്ക് സിംപതിയായിരുന്നു. കോടതിവിധിയോടെ തിരിച്ചെത്തിയപ്പോള്‍ ഹീറോ പരിവേഷവുമായി. ഫാസിസത്തിനെ പ്രതിരോധിക്കാന്‍ നിയമസഭവിട്ട് ലോക്സഭയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി സാഹിബിന് വരെ നാവിറങ്ങിപ്പോയി. പാവം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :