കണ്ണൂരില്‍ രാഷ്ട്രീയക്കാരെല്ലാം സിംഹം, കടുവ എന്നൊക്കെയാണ് അറിയപ്പെടാറ്. അതില്‍ കോണ്‍ഗ്രസിന്റെ സിംഹം എന്നു സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് കെ.സുധാകരന്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂരൊക്കെ വിട്ട് മല്‍സരിച്ചെങ്കിലും തോറ്റുപോയതില്‍ പിന്നെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ആകെയുള്ളത് നാട്ടിലെ പ്രമാദമായ തര്‍ക്കവിഷയങ്ങളില്‍ മധ്യസ്ഥനായി സ്വയം അവതരിക്കുക എന്നതാണ്.
ഇതിപ്പോ ഒറ്റപ്പാലത്തുവരെ പോയിട്ടാണ് മധ്യസ്ഥപരിപാടികള്. ഇതൊക്കെ കേട്ടാല്‍ തോന്നും കണ്ണൂരില്‍ മധ്യസ്ഥശ്രമം വേണ്ട ഒരു പ്രശ്നങ്ങളും നടക്കുന്നില്ലേ എന്ന്. ഉണ്ട്, വെട്ട് കുത്ത് കൊല തുടങ്ങിയ പരിപാടികള്‍ക്കും കെ.സുധാകരന് മധ്യസ്ഥം പറയുന്നതായിരിക്കും. ആര്‍ക്കും സമീപിക്കാം.
ഇതിപ്പോ, ശ്രീറാം വെങ്കട്ടരാമനെ സ്ഥലം മാറ്റിയതിന് പ്രമോഷന് നല്കി സര്‍ക്കാര്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് താത്വികം തീര്‍ക്കും പോലെയാണ്. അതൊക്കെ നാട്ടുകാര്‍ക്ക് മനസിലാവും. ഇനി അതൊക്കെ നല്ലരീതിയില്‍ മനസിലാക്കണമെങ്കില്‍ ഓരോന്നിനും ഓരോ സമയമുണ്ട്. ആ സമയം നോക്കി കാര്യങ്ങള്‍ ചെയ്യണം. അതിനുപക്ഷേ നല്ല കോമണ്‍സെന്‍സ് വേണം.