വയലാര്‍ രവിക്ക് 80 വയസായി. കൊച്ചിയിലെ കോണ്‍ഗ്രസുകാര്‍ അത് നന്നായി ആഘോഷിച്ചു. ആന്റണി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിങ്ങനെ എല്ലാവരും വന്നൊരു ആഘോഷം. വയലാര്‍ രവിയെ പുകഴ്ത്തലായിരുന്നു പരിപാടിയിലെ മുഖ്യ അജണ്ട. കുടാതെ പഴയ കക്ഷികളൊക്കെ ഒന്നിച്ചു കൂടിയതിന്റെ ചില റിട്ടയേര്‍ഡ് തമാശകളും
എകെ ആന്റണി ഈ സദസില്‍ ചില രഹസ്യങ്ങള്‍ പങ്കുവച്ചു.പഴയ പ്രണയവും വിവാഹവും. പൈങ്കിളിയാണ്. പക്ഷേ കേള്‍ക്കാന്‍ കൊള്ളാം
ഉമ്മന്‍ ചാണ്ടിയുടെ റോള്‍ വരുന്നത് വിവാഹത്തിനു ശേഷമാണ്. ജനസമ്പര്‍ക്കത്തിന്റെയും പ്രശ്ന പരിഹാരത്തിന്റെയും ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത് അങ്ങനെയായിരുന്നു , ഉമ്മന്‍ ചാണ്ടിയെ കണ്ടത്തല്‍ എന്ന കഥയായിരുന്നു മറുപടി പ്രസംഗത്തില്‍ വയരാര്‍ രവിയുടെ ഹൈലൈറ്റ്