E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഇത്രയൊക്കെ ആളുണ്ടോ പാർട്ടീല് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശനിയാഴ്ച നടന്ന മെട്രോ ഉല്‍ഘാടനമൊന്നും ഒന്നുമല്ല. ഇന്നലെ നടന്ന കോണ്‍ഗ്രസു വക ഉല്‍ഘാടനമായിരുന്നു ഉല്‍ഘാടനം. സംഭവം പ്രതിഷേധമെന്ന് പറഞ്ഞ് ചെയ്തതാണെങ്കിലും ഉല്‍ഘാടനത്തെക്കാള്‍ ഉഗ്രനായിരുന്നു. മെട്രോ യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ ചാണ്ടിയെ ഉല്‍ഘാടനത്തില്‍ അവഗണിച്ചതിനെതിരേ ആയിരുന്നു പ്രതിഷേധം. യാത്ര ചെയ്ത് പ്രതിഷേധം 

മെട്രോ വരുന്നതിനൊപ്പം ഒരു പുതിയ സംസ്കാരം കൂടി വരുമെന്ന് ഇവിടെ ആരൊക്കെയോ പറഞ്ഞിരുന്നു. ഒരു ചുക്കുമില്ല. അതില്‍ യാത്ര ചെയ്യുന്നവരുടെ സംസ്കാരം അങ്ങനെ മെട്രോക്ക് ഒരു ദിവസം കൊണ്ട് മാറ്റാനൊന്നും പറ്റില്ല. വേണമെങ്കില്‍ ലോകത്തൊരിടത്തുമില്ലാത്ത ഈ സംസ്കാരം മെട്രോക്ക് കണ്ട് പഠിക്കാവുന്നതാണ്. മുദ്രാവാക്യം വിളിയും കൂക്കിവിളിയും ഒക്കെയായാല്‍ മെട്രോയിലെ അറിയിപ്പുകള്‍ എങ്ങനെ കേള്‍ക്കും ? അവിടത്തെ അന്തരീക്ഷം എങ്ങനെയാകും? ബാക്കി യാത്രക്കാരെ എങ്ങനെയാകും? എന്നൊന്നും ചോദിക്കരുത്. ഇത് കോണ്‍ഗ്രസാണ്. ഇങ്ങനൊക്കയേ പറ്റൂ 

ഇങ്ങനെയാണെങ്കില്‍ കൊച്ചിയില്‍ മെട്രോ ഉണ്ടാക്കിയ ആളെന്ന ക്രെഡിറ്റ് മാത്രമല്ല, കൊച്ചിയിലെ മെട്രോയെ നശിപ്പിച്ച ആളെന്ന ക്രെഡിറ്റും കൂടി ഉമ്മന്‍ ചാണ്ടിക്ക് തന്നെ കിട്ടും. സമരത്തിന് ഇത്രയും ആളെയും കൊണ്ടു വരുന്നതിനു മുമ്പ് മെട്രോ സംസ്കാരമൊന്നും പഠിപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സമയം കിട്ടിക്കാണില്ല. കുറഞ്ഞ പക്ഷം , കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍ പെരുമാറുന്നതു പോലെ പെരുമാറരുത് എന്നെങ്കിലും പറയാമായിരുന്നു. ഒറ്റയാത്ര കൊണ്ട് മെട്രോയുടെ ചട്ടങ്ങള്‍ എങ്ങനെ പൊളിക്കാം എന്ന് കോണ്‍ഗ്രസുകാര്‍ കാണിച്ചു തന്നു. തടവും പിഴയുമൊക്കെ ശിക്ഷ കിട്ടാവുന്ന പണിയാണ് ചെയ്തു വച്ചത്. ആരു തടവാന്‍. ആരു പിഴയിടാന്‍ 

ഇനി ഈ ബഹളമൊന്നും പോരാഞ്ഞിട്ടാണ് സെല്‍ഫിക്കാരുടെയും ഫെയ്സ് ബുക്ക് ലൈവുകാരുടെയും അലമ്പ്. അതിനകത്തിരുന്ന് കഞ്ഞീം കറിയും വച്ചില്ലെന്നേയുള്ളു. ബാക്കിയെല്ലാം ചെയ്തു 

ഇങ്ങനെയൊരു യാത്ര നടത്തിയിട്ടും ഉമ്മന്‍ ചാണ്ടിക്ക് സന്തോഷമുണ്ടെന്ന് അറിയുന്നതില്‍ ഞങ്ങള്‍ക്ക് അതിനെക്കാള്‍ സന്തോഷമുണ്ട്. ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രവേശനമില്ലെന്ന് ഒരു ബോര്‍ഡ് മെട്രോ സ്റ്റേഷനു മുന്നില്‍ വരാന്‍ സാധ്യയുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :