ഇന്ന് അഖില ലോക യോഗ ദിനമായിരുന്നു. യോഗയൊക്കെ പണ്ടേ ഉണ്ടായിരുന്നെങ്കിലും മോദി പ്രധാനമന്ത്രിയായി വന്നതോടെയാണ് ഇതിനൊരു ഉഷാറു വന്നത്. മോദി യോഗ ചെയ്യുന്ന ആളായ കാരണം ബാക്കി ബിജെപിക്കാര്‍ക്കും അത് ചെയ്തേ പറ്റൂ എന്ന അവസ്ഥയാണ്. ഇനിയിപ്പോ അതുകാരണം മോദിയുടെ കോപത്തിനിരയാവണ്ട എന്നതാണ് ബിജെപി ലൈന്‍. എങ്കിലും അമിത് ഷായെ കണ്ടാല്‍ യോഗ ചെയ്യുന്നയാളാണെന്ന് പറയുകയേയില്ല. പരിസ്ഥിതി ദിനത്തില്‍ മാത്രം മരംവച്ച് പിന്നെ അത് മറന്നു കളയുന്ന നേതാക്കളെപ്പോലെയാണെന്നു തോന്നുന്നു അമിത് ഷായും. യോഗ ദിനത്തില്‍ മാത്രം അത് ചെയ്ത് പിന്നെ വേറെ വഴിക്കു പോകും. ബിജെപിയും തനിക്കൊപ്പം തടിക്കുന്നുണ്ടല്ലോ എന്നാണ് അമിത് ഷാ പറയുന്ന ന്യായം
ഇത്തവണ പക്ഷേ, അമിത് ഷാ രണ്ടും കല്പിച്ചാണ്. അതിന് ബാബാ രാംദേവിന്റെ ശിക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ഷായ്ക്കു വേണ്ടി ലളിതമായ യോഗ മുറകള്‍ പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. മ്യൂസിക് വിത്ത് യോഗ. ഒരു കുഞ്ഞിപ്പാട്ടിട്ട് അതിനൊപ്പം യോഗ ചെയ്യുക. ആര്‍ക്കും പരീക്ഷിക്കാം
ഇപ്പറയുന്ന പിണറായിക്കാകട്ടെ ഇതു രണ്ടുമറിയില്ല. അതായത് യോഗയും ചെയ്യില്ല, സൂക്തവും അറിയില്ല. പക്ഷേ പറയുന്നതിനൊട്ട് കുറവുമില്ല.
സിപിഎമ്മുകാരുടെ യോഗ പ്രേമത്തിനും ശരിക്ക് നന്ദി പറയേണ്ടത് നരേന്ദ്ര മോദിയോടാണ്. മറ്റു പല അഭ്യാസങ്ങളും പണ്ടേ പയറ്റിയിട്ടുണ്ടെങ്കിലും യോഗയിലേക്ക് കൈ വച്ചത് അടുത്ത കാലത്താണ്. ഇനി യോഗ വഴി ബിജെപി ആളെപ്പിടിച്ചാലോ എന്ന് പേടി വന്നപ്പോള്‍. ഇവിലെ കൃഷ്ണ ജയന്തിക്ക് ജാഥ വരെ നടത്തി. പിന്നെയാണ് യോഗ. പക്ഷേ യോഗയുടെ പ്രസക്തി പഠിച്ചത് മോദിയില്‍ നിന്നാണോ എന്ന് ആരെങ്കിലും സംശയിച്ചാലോ എന്ന് പിണറായിക്ക് ഒരു പേടിയുണ്ട്. അങ്ങനെ ബിജെപിക്കാരൊന്നും പറഞ്ഞാല്‍ കേള്ക്കുന്നയാളല്ലോ മുഖ്യമന്ത്രി. സംഗതി അദ്ദേഹം മനസിലാക്കിയത് വേറൊരു വഴിക്കാണ്. അല്ലെങ്കില്‍ അങ്ങനെയാണ് പറയുന്നത്