E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കുമ്മനടിയുടെ ആദ്യ രംഗങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തങ്ങളുടെ നേതാക്കളെ താരങ്ങളാക്കാന്‍ ബിജെപി പ്രഫഷണലുകളെ ഉപയോഗിച്ച് കോടികള്‍ ചെലവിച്ച് പ്രചാരണ പരിപാടികള്‍ നടത്തുന്നു എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഇവിടെ നമ്മുടെ കുമ്മനം രാജശേഖരന്‍ അഞ്ചു പൈസ ചെലവാക്കാതെ അതേ താരപദവി നേടിയിരിക്കുകയാണ്. ഇതിനാണ് ബുദ്ധി വേണം എന്നു പറയുന്നത്. കുമ്മനം വേറൊന്നും ചെയ്തില്ല. കൊച്ചി യാത്രയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ ജസ്റ്റൊന്നു കേറിയിരുന്നു. ഭയങ്കര പ്രോട്ടോക്കോള്‍, സുരക്ഷ, ആന ചേന എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന പരിപാടിയാണ്. പ്രതിപക്ഷ നേതാവിനെപ്പോലും യാത്രയില്‍ കൂടെ കൂട്ടിയിരുന്നില്ല. കുമ്മനം എങ്ങനെ അവിടെ കയറിപ്പറ്റി എന്ന് കുമ്മനത്തിന് മാത്രമേ അറിയാവൂ. എന്നാലെന്താ. ഇപ്പോ താരമായില്ലേ 

മലയാള ഭാഷയ്ക്ക് അതുകൊണ്ട് പുതിയൊരു വാക്കു തന്നെ കിട്ടിയിരിക്കുകയാണ്. കുമ്മനടിക്കുക. അതായത് വിളിക്കാത്തിടത്ത് കയറിച്ചെല്ലുക. ഇത് ഏത് ഘട്ടത്തിലുമാകാം. ഉദാഹരണത്തിന് ഇനിക്കാണുന്ന പോലത്തെ ഒരു രംഗം നമ്മുടെ ജീവിതത്തിലുണ്ടായാല്‍ അതിനെ കുമ്മനടി എന്നു പറയും 

കുമ്മനത്തിനെതിരായ ട്രോള്‍ മഴ കണ്ട് കേരളത്തില്‍ കാലവര്‍ഷം നിലച്ചു പോയി. ഒരേ സമയത്ത് രണ്ട് മഴ വേണ്ടെന്ന് വച്ചിട്ട്. ഇത് ഇത്രയൊന്നും പ്രശ്നമാകില്ലായിരുന്നു. ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഉല്‍ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കുമ്മനം പ്രഖ്യാപിച്ചതാണ് ആദ്യ പിഴവ്. പുതിയ പാര്‍ട്ടി ആസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് മുറി കൂടി പണിതപ്പോള്‍ കുമ്മനം മോദിയുടെ കാര്യസ്ഥനായി ഇവിടെയിരുന്ന് കേന്ദ്ര ഭരണം നടത്താന്‍ പോകുന്നു എന്ന തോന്നലുണ്ടായി. കൂടാതെ ആരെയും കൂടെക്കൂട്ടാത്ത ചടങ്ങുകളാണ് മോദി വരുമ്പോള്‍ നടക്കുക എന്ന പ്രതീതി കൂടിയായപ്പോള്‍ ജനം മൊത്തത്തില്‍ വെറുത്തിരിക്കുകയായിരുന്നു. ഈ പ്രധാന മന്ത്രിയുടെ അടുത്തയാളാണെന്ന് ഇടക്ക് ഇടക്ക് തെളിയിക്കാന്‍ നടന്നതാണ് കുമ്മനത്തിന് പറ്റിയ വലിയ പിഴവ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :