കൊച്ചി മെട്രോയെ സംബന്ധിച്ച ഒരു വിവാദം കൂടി ഒതുങ്ങിക്കിട്ടി. ഉല്‍ഘാടനച്ചടങ്ങില്‍ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കനിവുണ്ടായി. ആദ്യം ലിസ്റ്റില്‍ ശ്രീധരന്റെ പേരുവയ്ക്കാത്തതിനു പിന്നില്‍ വേറൊരാലോചന ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. നമ്മുടെ പ്രധാന മന്ത്രി ഡ്രാമ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണല്ലോ. അവസാനം ഉല്‍ഘാടന വേദിയില്‍ വച്ച് , ശ്രീധരനും കൂടി ഇവിടേക്ക് കടന്നു വരണം എന്നു പറഞ്ഞ് ഒരു സീനുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും. ശ്രീധരന് വേദിയിലേക്ക് കയറുന്നു. മോദി കെട്ടിപ്പിടിക്കുന്നു. ആളുകള്‍ കൈയടിക്കുന്നു. പ്രധാനമന്ത്രിയുടെ മഹാമനസ്കതയെന്ന് പറഞ്ഞ് ഭക്തന്മാര് കണ്ണീര് പൊഴിക്കുന്നു. അങ്ങനെ സംഗതി ഉഗ്രനാകും. പക്ഷേ , ഇവിടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്ലാനെല്ലാം മാറ്റേണ്ടി വന്നു. അപ്പോഴുമുണ്ടായി ഒരു രസം. പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസിലോ മെട്രോയുടെ ഓഫിസിലോ എത്തിയല്ല ജനം അറിഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം ജി പറഞ്ഞിട്ടാണ്. അതാണ് മോദി അതാണ് ബിജെപി