മറ്റൊരു മാനസാന്തരത്തിന്റെ കഥയാണ്. കഥയിലെ നായകന് ആളൊരു അബ്കാരിയാണ്. ഇനി മുതല്‍ പൂര്‍വാശ്രമത്തില്‍ അബ്കാരിയിയായിരുന്നു എന്ന് പറയേണ്ടി വരും. കോഴ കൊടുത്ത് ബാര്‍ വരെ തുറപ്പിക്കാന്‍ ശ്രമിച്ചതാണ് ഒരുകാലത്ത്. അതേ കോഴയുടെ പേരില്‍ ഒരു സര്‍ക്കാരിനെ തന്നെ വട്ടം കറക്കിയിട്ടുമുണ്ട്. ഒരു മന്ത്രിയെ ഇറക്കിയും വിട്ടു. സംഭവബഹുലമായ ആ കോഴക്കാലം ഒരു ബാര്‍ മുതലാളിയില്‍ ഉണ്ടാക്കിയ മാറ്റം വേണമെങ്കില്‍ ഒരു പഠനവിഷയമാക്കി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാവുന്നതാണ്.
ഏതായാലും മദ്യക്കച്ചവടം നിര്‍ത്തുകയാണെങ്കില്‍ പകരം നാട്ടില്‍ തുടങ്ങാന്‍ പറ്റിയ ഒന്നാന്തരം ബിസിനസ് വിദ്യാഭ്യാസം തന്നെയാണ്. ബിജു രമേശ് അത് തിരിച്ചറിഞ്ഞു എന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.
ബാറുകളൊക്കെ തുറക്കാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനോട് ഇപ്പോഴത്തെ ബിജു രമേശിന് ഒട്ടും തന്നെ താല്പര്യമില്ല. അല്ലെങ്കിലും താല്പര്യം ഇല്ലാതായാല്‍ അതുമായി ബന്ധപ്പെട്ട എന്തിനോടും എല്ലാവര്ക്കും ഇങ്ങനെയൊക്കെയായിരിക്കും.