പരേതന്മാരെക്കൊണ്ട് ഹൈക്കോടതി വഴി നടക്കാന്‍ പറ്റാതായിട്ടുണ്ട് ഇപ്പോള്‍. മഞ്ചേശ്വരത്തെ പരേതന്മാരെല്ലാം ജീവനോടെ വന്നുകൊണ്ടിരിക്കുകയാണ്. കെ. സുരേന്ദ്രനാണ് അവരെയൊക്കെ കൊന്നത്. പറയുന്നത് സുരേന്ദ്രനായതുകൊണ്ട് അവരൊക്കെ മരിച്ചതിന്റെ രേഖ തന്റെ കൈയിടുണ്ടെന്നും കൂടി പറയുമല്ലോ. പിന്നെ തങ്ങള്‍ മരിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ജോലിയാണ്. സുരേന്ദ്രനാല് കൊല്ലപ്പെട്ട അഹമ്മദ് കുഞ്ഞി ഇന്ന് കോടതിയിലെത്തി വിസ്താരത്തിനിരയായി. സുരേന്ദ്രനാണ് ആള്. വിട്ടുകൊടുക്കുമെന്ന് കരുതരുത്. മരിച്ചവരെ ജീവിപ്പിച്ചത് പിണറായി ഇടപെട്ടിട്ടുണ്ടെന്നും ബിനീഷ് കോടിയേരിക്ക് ഇതില്‍ പങ്കുണ്ടെന്നും നാളെ ആരോപണം ഉന്നയിക്കും. അതിന്റെ രേഖ കൈയിലുണ്ടെന്നും പറയും. സൂക്ഷിച്ചോ