നമ്മളെന്ത് കഴിക്കണം കഴിക്കരുത് എന്ന കാര്യത്തിലൊക്കെ മാത്രമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് നിര്‍ബന്ധമുള്ളതെന്ന് എന്ന് വിചാരിക്കരുത്. തുമ്മുന്നതിലും തുപ്പുന്നതിലും വരെ ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ ഇടപെടും. ഗര്‍ഭിണികള്‍ക്ക് സന്തോഷിക്കാം. അവര്‍ക്കുള്ള ഉപദേശങ്ങള്‍ വന്നിട്ടുണ്ട്. മാംസാഹാരം കഴിക്കരുത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടെരുത് എന്നിങ്ങനെ തുടങ്ങുന്നു ഉപദേശങ്ങള്‍. ഏതാ ശാഖയില്‍ പഠിച്ച ഡോക്ടര്‍മാരാണോ എന്തോ ഇങ്ങനെയുള്ള ഉപദേശങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ചീത്ത കൂട്ടുകെട്ടുകള്‍ പാടില്ല. ആത്മീയ ചിന്ത പിന്നെ നിര്‍ബന്ധമാണ്. എന്തിന് കിടപ്പുമുറിയില്‍ ഏതൊക്കെ ചിത്രങ്ങള്‍ തൂക്കാം എന്നുവരെ ഉപദേശമുണ്ട്. ഗര്‍ഭിണിയാകുന്നതിന് മുമ്പും ശേഷവും കാര്യങ്ങള്‍ എങ്ങനെയാകണമെന്ന കാര്യത്തില്‍ തല്ക്കാലം ഉപദേശം ഒന്നും തന്നിട്ടില്ല. ഇങ്ങനെയങ്ങ് പോയാല്‍ എന്തു രസമായിരിക്കും ജീവിക്കാന്‍. വെറുതെ നമ്മളങ്ങ് നിന്നു കൊടുത്താല്‍ മതി ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ പറഞ്ഞു തരും. സുഖം