E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കോരിത്തരിച്ച് മാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എം.മാണി നമുക്ക് പിറക്കാതെ പോയ മുഖ്യമന്ത്രിയാണെന്ന് ഇന്നാണ് കേരളം നടുക്കത്തോടെ അറിഞ്ഞത്. പണ്ട് അതായത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുതൊട്ട് മുമ്പ് യുഡിഎഫ് സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ട് വന്ന് മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കുമെന്നൊക്കെ പലതരം അപസര്‍പ്പക കഥകള്‍ നമ്മള്‍ കേട്ടതാണ്. ഇതിപ്പോ അതിനൊക്കെ ഒരുതെളിവായി. കേരള രാഷ്ട്രീയത്തിലെ വലിയൊരു രഹസ്യത്തിന്റെ കെട്ടഴിച്ചുവിട്ടത് മന്ത്രി ജി.സുധാകരനാണ്. ഇനിയൊരിക്കലും മാണിസാര്‍ മുഖ്യമന്ത്രിയാവില്ലെന്നുറപ്പു തോന്നിയതുകൊണ്ടാണോന്നറിയില്ല മഹാകവി ജി വെളിപ്പെടുത്തലിന് തയ്യാറായത്. 

കേരള കോണ്‍ഗ്രസെന്ന ഒരു പ്രാദേശിക കക്ഷിയുടെ നേതാവായി കേരളം ഭരിക്കുക എന്നൊക്കെ പറ‍ഞ്ഞുകേള്‍ക്കുന്നതു തന്നെ മഹാഭാഗ്യമാണ്. എന്നിട്ടും മാണിസാര്‍ എന്തുകൊണ്ട് അതില്‍ വീണില്ല എന്നോര്‍ക്കുമ്പോഴാണ് അത്ഭുതം. വിനയത്തിന്റെ അസുഖം ഏറെയുള്ളതിനാലും സ്ഥാനമാനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത ആളായതുകൊണ്ടും മുഖ്യമന്ത്രിയാവാന്‍ തനിക്ക് താല്‍പര്യമില്ല എന്നായിരിക്കും മാണിസാര്‍ പറഞ്ഞിട്ടുണ്ടാവുക. 

ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി കാര്യം അറിയണല്ലോ. ആര് പറയുന്നതാണ് ശരിയെന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യണ്ടതുണ്ട്. ആ നിലയ്ക്ക് നമുക്ക് പി.സി.ജോര്‍ജിനോട് ചോദിക്കാം. പി.സി. ആവുമ്പോള്‍ ഒരു ഗ്യാപ് കിട്ടിയാല്‍ എല്ലാം തുറന്നുപറയാന്‍ നില്‍ക്കുന്ന ആളുമാണ്. 

ഇത്രയും നടന്ന സ്ഥിതിക്ക് കാര്യമായിട്ടെന്തോ ഒരു ട്വിസ്റ്റ് കഥയിലുണ്ടായിട്ടുണ്ട്. ഒരു വില്ലന്‍, അത് ചിലപ്പോ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ വീട്ടില്‍ നിന്നോ വരെ ആകാം. 

അപ്പോ ആ കഥകഴിഞ്ഞു. മാണിസാറിന്റെ മുഖ്യമന്ത്രി മോഹവും. അല്ലെങ്കിലും രാഷ്ട്രീയം ഇങ്ങനെയാണ്. ഇന്നെന്താ, നാളെയെന്താ സംഭവിക്കുക എന്നതിനൊന്നും ഒരു നിശ്ചയവുമില്ല. അല്ലെങ്കില്‍ പിന്നെ രാഹുല്‍ ഗാന്ധിയേയും എ.കെ.ആന്‍റണിയെയുമൊക്കെ നല്ല ഡോസില്‍ വിമര്‍ശിച്ച് ഈ പണിയേ നിര്‍ത്തുകയാണെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് വിട്ട സി.ആര്‍. മഹേഷ് എന്നെങ്കിലും കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതിയതാണോ. എന്നാല്‍ പക്ഷേ അതും നടന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :