പ്രാദേശികമാണെങ്കിലും പല കൊടികള്‍ ഒരേ വിഷയം ഉയര്‍ത്തിയ ഒരു കാഴ്ചയും ഇന്ന് കോട്ടയത്ത് കണ്ടു. റബറാണ് പ്രശ്നം. റബര്‍ ബോര്‍ഡ് മേഖല ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കോട്ടയമായതുകൊണ്ടും റബറായതു കൊണ്ടും മാണി കോണ്‍ഗ്രിന്റെ സമരമാണ് ആദ്യം കാണിക്കേണ്ടത്
തീര്‍ന്നില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നറിയപ്പെടുന്ന കേരള കോണ്‍ഗ്രസ് ഫ്രാ, സിപിഎം എന്നിവരും സമരത്തിനെത്തി. ഇവരുടെയൊക്കെ പ്രശ്നം ഒന്നു തന്നെയെങ്കില്‍ പിന്നെ ഒന്നിച്ചൊരു സമരം നടത്തിയാല്‍ എന്താണ് കുഴപ്പം. കര്‍ഷകര്‍ക്ക് അത്രയും ശക്തിയുണ്ടെന്നും റബര്‍ പ്രശ്നം അത്ര ഗുരുതരമാണെന്നും എല്ലാവര്ക്കും മനസിലാക്കാന്‍ അത് സഹായിക്കില്ലേ. പഞ്ചായത്തില്‍ ഭരണം പിടിക്കാനൊക്കെ ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കാം ഒരു യഥാര്‍ഥ പ്രശ്നം ഉന്നയിക്കാന്‍ അത് പറ്റില്ല. അതാണ് അവസ്ഥ