E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നമ്മുടെ പിള്ളയാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കെപിഎസിയുടെ സുപ്രസിദ്ധ നാടകം ഓര്‍ക്കുന്നുണ്ടാവും. ആ നാടകത്തില്‍ അവസാനം മുന്‍ ജന്‍മി പരമുപിള്ള ചെങ്കൊടി പിടിച്ചുവാങ്ങി, താനിതൊന്ന് പൊക്കിപ്പിടിക്കട്ടെ, പൊക്കിപ്പിടിക്കട്ടെ എന്ന് പറയുന്നുണ്ട്. കാലം കാത്തുവച്ചതാവും ആര്‍.ബാലകൃഷ്ണപിള്ളയെ. അല്ലെങ്കില്‍ പിന്നെ ഇത്തരത്തില്‍ നാടകമൊക്കെ കളിച്ച് കമ്മ്യൂണിസ്റ്റ് ചിന്ത പറത്തിവിട്ടവര്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതുപോലൊരു അവസരം ഒത്തുകിട്ടില്ലായിരുന്നല്ലോ. ബാലകൃഷ്ണപിള്ള നല്ല ഒന്നാന്തരം പ്രമാണിയായി അഭ്രപാളിയില്‍ ജീവിച്ച ഇതിഹാസ ചിത്രത്തിന്റെ പേര് വെടിക്കെട്ട് എന്നായിരുന്നു. മാറിയ കാലത്ത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന പേരില്‍ മറ്റൊരു സിനിമ കൂടി പിള്ളസാര്‍ പിടിക്കണം എന്നാണ് ഒരിത്. 

ആനകള്‍ മേഞ്ഞു നടന്ന കീഴൂട്ട് ഭവനത്തില്‍ നിന്നും വരുന്നയാളാണ് തെക്കന്‍നായരായ ബാലകൃഷ്ണപിള്ള. നായന്‍മാരുടെ പടനായര്‍ സമിതിയില്‍ പതിറ്റാണ്ടുകളായി അംഗവുമാണ്. അംഗോപാംഗം ഉന്നതകുല ജാതന്‍. ഭൂപരിഷ്കരണത്തിന്റെ ഇരകളാണ് ബ്രാഹ്മണര്‍ എന്നു കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി പറഞ്ഞതേയുള്ളു. എല്ലാത്തിനും ഇപ്പോ പരിഹാരക്രിയ ചെയ്തിരിക്കുന്നു. 

കേരള കോണ്‍ഗ്രസുകാരന് മാത്രമായി പിള്ള ഇത്രയും കാലം കാത്തുനിന്നതു തന്നെ ഇതുപോലെ തങ്കത്തളികയില്‍ അതും ക്യാബിനറ്റ് റാങ്കോടുകൂടി ചെങ്കൊടി കൈയ്യിലേല്‍പ്പിക്കുമെന്ന ഉറച്ച വിശ്വാസം ഒന്നുകൊണ്ടുമാത്രമാവണം. 

ഒരുതര്‍ക്കത്തിലെ രണ്ടു കക്ഷികള്‍ക്കും തുല്യനീതി ഉറപ്പാക്കുക എന്ന ഭരണവൈദഗ്ധ്യം പിണറായി വിജയനെകണ്ട് പഠിക്കണം. അഴിമതിക്കാരന്‍ പിള്ളയെ ജയിലിലാക്കിയ വി.എസ്. അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്ക് നല്‍കി ഇരുത്തുമ്പോള്‍ ജയിലിറങ്ങിയെത്തിയ പിള്ളസാറിനും ക്യാബിനറ്റ് റാങ്ക്. അന്യന്‍റെ വാക്കുകള്‍ സംഗീതം പോലെ കേള്‍ക്കുന്ന ആ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് രാജ്യം അങ്ങനെ ഇതാ വന്നെത്തിയിരിക്കുന്നു. 

ഈ മുന്നാക്കക്കാരുടെ അവസ്ഥയൊക്കെ വലിയ കഷ്ടമാണ്. അതുകൊണ്ട് സകല മുന്നാക്ക പ്രശ്നങ്ങളും പരിഹരിക്കേണ്ട ഭാരിച്ച ചുമതലയാണ് പിണറായി സര്‍ക്കാര്‍ ബാലകൃഷ്ണപിള്ളയുെട തലയില്‍ വക്കുന്നത്. പിള്ളയെ കൊണ്ടുവരുന്നതില്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഈയടുത്തകാലത്തായി കൂടുതല്‍ അവകാശപ്പെടുന്ന സിപിഐക്കും എതിര്‍പ്പില്ല. ഒന്നാമത് പിള്ളസാര്‍ വലിയ ദാനധര്‍മ്മിയാണല്ലോ. എല്ലാം വീട്ടീന്ന് എടുത്തകൊടുത്തേ ശീലമുള്ളു. അതും ഒരു കമ്മ്യൂണിസ്റ്റ് സ്വഭാവമാണ്. 

ഇനി മന്ത്രിസ്ഥാനം കൂടി കേരള കോണ്‍ഗ്രസ് ബി എന്ന ആ വലിയ പാര്‍ട്ടിക്ക് കൊടുക്കണം സര്‍. മകന്‍ പിള്ള മന്ത്രിയായി വിലസുന്നത് കാണുന്നതോടെ മാറുന്ന ഒരു കുഞ്ഞുരോഗം മാത്രമാണത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :