പി സി ജോര്‍ജിന് നാക്കുമാത്രമേ ഉള്ളു എന്നത് ഒരു തെറ്റിദ്ധാരണയാണ്. അദ്ദേഹത്തിന്റെ കൈയില്‍ തോക്കുമുണട്. ഒന്നല്ല രണ്ടെണ്ണം. ഇത്ര മൂര്‍ച്ചയുള്ള നാക്കുണ്ടെങ്കില്‍ പിന്നെ തോക്കിന്റെ ഒരാവശ്യവും ഇല്ലാത്തതാണ്. ചുമ്മാ ഇരിക്കട്ടേയെന്ന്
പിസിയുടെ നാക്കിന്റെ വെടികൊണ്ട് വീണവരെത്രയോ ഉണ്ട് നാട്ടില്‍. ഇനി തോക്കും കൂടി എടുത്താല്‍ എന്താവുമോ എന്തോ? ചുമ്മാ കൊണ്ടു നടക്കുന്നതല്ല, തോക്കുകൊണ്ട് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നെല്ലാം പിസിക്കറിയാം
കേരളത്തിലെ എന്‍ഡിഎയിലെ ഷോമാനാണ് പിസി തോമസ്. വലിയ പാരമ്പര്യമൊക്കെ പറഞ്ഞ് വീട്ടിലിരുന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. പിസി ജോര്‍ജിനോളം പോന്ന നാക്കില്ലെങ്കിലും നല്ല കട്ടിയുള്ള തൊലിയുണ്ട്. അതുകൊണ്ട് വ്യത്യസ്തമായ സമരങ്ങള്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് പരിപാടി. അതിനു വേണ്ടി എന്തു തറവേലക്കും അദ്ദേഹം തയാറാണ്. ശബരീ റയില്‍പാതക്കു വേണ്ടിയായിരുന്നു പുതിയ അഭ്യാസങ്ങള്‍