ഇന്നസെന്റ് എന്തു ചെയ്താലും കാണാന്‍ ആളുണ്ടാകും. മിനിമം ഗ്യാരന്റിയാണത്. അതുകൊണ്ട് അദ്ദേഹം നടത്തിയ സമരവും ശ്രദ്ധിക്കപ്പെട്ടു. സമരത്തിന്റെ വിഷയത്തെക്കാള്‍ സമരം ചെയ്യുന്ന ആളിന്റെ ഗ്ലാമറാണ് ആളെക്കൂട്ടിയത്. സ്വന്തം മണ്ഡലത്തിനോട് റയില്‍വേ കാണിക്കുന്ന അവഗണനക്കെതിരെ ആയിരുന്നു സമരം. റയില്‍വേയുമായി വളരെ പഴയ ഒരു ബന്ധമാണ് ഇന്നസെന്റിന്. ഇന്നസെന്റല്ലേ. കഥ പറയും. ചുമ്മാ കേട്ടിരുന്നാല്‍ മതി
ഇങ്ങനൊക്ക പറഞ്ഞാല്‍ ഈ നടത്തുന്ന സമരവും കള്ളം പറഞ്ഞിട്ടാണന്നേ ആളുകള്‍ കരുതൂ. അതുകൊണ്ട് സത്യമുള്ള ഒരു കഥ പറഞ്ഞാട്ടേ. പഴയൊരു ട്രയിന്‍ സമരത്തിന്റെ കഥ തന്നെയായിക്കോട്ടെ
ഈ സമരം അതുപോല ആകാതിരിക്കട്ടെ. തീവണ്ടിക്ക് ഇന്നസെന്റ് ആഗ്രഹിക്കുന്ന സ്ഥലത്തൊക്കെ സ്റ്റോപ്പുണ്ടാകട്ടെ.