നിയമസഭയില്‍ ഇന്ന് നടന്ന മറ്റൊരു സംഭവം വിവാഹ ചര്‍ച്ചയായിരുന്നു. എന്നുവച്ചാല്‍ ഏതെങ്കിലും അംഗത്തിന് കല്യാണം നടത്തിക്കൊടുക്കാനായിരുന്നില്ല. വിവാഹം എങ്ങനെ ലളിതമാക്കാം എന്നതിനെപ്പറ്റി ഒരു ചര്‍ച്ച. ലാളിത്യത്തില്‍ പി എച്ച് ഡി ബിരുദമുള്ള മുല്ലക്കരയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
കാലം മാറിയതനുസരിച്ച് മുല്ലക്കരയുടെ പാര്‍ട്ടിയും തത്വശാസ്ത്രവും ഒന്നും മാറിയില്ലെങ്കിലും നാട്ടുകാര്‍ ഒരുപാട് മാറി. കല്യാണങ്ങളും. ലളിത വിവാഹം എന്നത് കാശില്ലാത്തവര്‍ പറയുന്ന ന്യായമാണെന്നാണ് പുരോഗമനക്കാര്‍ പോലും വിശ്വസിക്കുന്നത്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന ചൊല്ല് കേട്ട് സ്വര്‍ഗത്തിന്റെ സെറ്റിട്ടാണ് ഇപ്പോള്‍ കല്യാണമെല്ലാം. കഷ്ടമാണ് കാര്യങ്ങള്‍. കേരളത്തില്‍ ഒരു മാറ്റം വരുത്താല്‍ വലിയ വിഷമമൊന്നുമില്ല. കണക്കൊക്കെ നോക്കിയാല്‍ ഏതാണ് യുവാക്കളില്‍ പകുതിയിലേറെ പേരും ഏതെങ്കിലും യുവജന രാഷ്ട്രീയ സംഘടനയില്‍ അംഗമാണ്. അവരാരും ആഡംബര കല്യാണം കഴിക്കുന്നില്ലെന്ന് അതാത് സംഘടനകള്‍ അങ്ങുറപ്പാക്കണം. ഒരൊറ്റ നേതാവും അണിയും ലളിത മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടത്തുന്ന കല്യാണത്തിന് പോകില്ല എന്നുമങ്ങ് തീരുമാനിക്കണം. അപ്പോള്‍ കാണാം. സിനിമാ സെറ്റിട്ട് കല്യാണം നടത്തുന്നതേ ഇക്കാലത്ത് വാര്‍ത്തയാകുന്നുള്ളു. അല്ലാത്ത മാതൃകകള്‍ നിയമസഭയിലെങ്കിലും പറഞ്ഞു കേട്ടതില്‍ സന്തോഷം
ഇത്രയുമായപ്പോള്‍ പിണറായി വീണ്ടുമെണീറ്റു. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ മാത്രമല്ല മുല്ലക്കരയുടെ സ്വന്തം പാര്‍ട്ടിക്കാരുടെ വീട്ടിലും ഇതുപോലത്തെ മാതൃകാ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഒന്നോര്മപ്പെടുത്തി. ചുമ്മാ. സിപിഐയില്‍ ഇതുകാരണം ഒരു കശപിശ ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടേ എന്ന്. സിപിഎമ്മുകാരെക്കൊണ്ട് ഇതൊക്കെയല്ലേ പറ്റൂ