വെള്ളാപ്പള്ളി നടേശന് ചേട്ടന് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ വിശകലവിദഗ്ധന്റെ റോളിലാണ് ഈ വരവ്. ഏയ് അങ്ങനെയൊന്നും ഇല്ല. സംഗതി സിംപിളാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് കാണിച്ചത് വലിയ തെണ്ടിത്തരമാണോ· അല്ലയോ?
ഈ ആദര്‍ശം എന്നൊക്കെ പറയുന്നത് താങ്കള്‍ക്ക് വിശദീകരിക്കാന്‍ സാധിക്കുന്ന ഒന്നാണോ ശ്രീ വെള്ളാപ്പള്ളി നടേശന്?
ഇതേപോലെ ആഴത്തില്‍ ഒന്ന് താങ്കളുടെ കാര്യത്തിലും ചിന്തിച്ചാല്‍ വേറേ ഉദാഹരണങ്ങളൊന്നും തിരഞ്ഞ് പോകേണ്ട കാര്യമില്ലല്ലോ. മുഖ്യമന്ത്രിയാവുമ്പോള്‍ മാത്രം പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമൊക്കെ സൂപ്പറാവുന്നതും ഇങ്ങനെയൊക്കെയാവും. അല്ലേ.
കേരള കോണ്‍ഗ്രസ് അവിടെ നില്ക്കട്ടെ. സ്വന്തം വീട്ടിലൊരു പാര്‍ട്ടിയുണ്ടല്ലോ ബിഡിജെഎസ്. അതിന്റെ ഭാവി വല്ലതും വിശകലം ചെയ്തോ ആവോ?